നാല് യുവാക്കള്‍ ചേര്‍ന്ന് പോർട്രെയ്റ്റ് വര മത്സരം സംഘടിപ്പിക്കുന്നു. ആര്‍ട്ട് മെറ്റീരിയലുകള്‍ അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. സെലിബ്രിറ്റികളുടെയോ അല്ലാത്തവരുടെയോ ഛായാചിത്രങ്ങള്‍ വരയ്ക്കാം.
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്:
1. സംഘാടകരുടെ ഇന്‍സ്റ്ഗ്രാം പ്രൊഫൈലുകള്‍ ഫോളോ ചെയ്യുക
@arjun_ab_art
@pottaass
@ramsh.ad
@arjun.arts
2. ‘Art Contest’ പോസ്റ്റില്‍ ഇതുപോലെയുള്ള കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്യുക.
3. നിങ്ങള്‍ വരച്ച നല്ല വ്യക്തതയോടെയുള്ള പോട്രൈറ്റ്, മേലെ പറഞ്ഞ നാല് പ്രൊഫൈലുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് അയക്കുക.
4. പേര്‍സണല്‍ മെസ്സേജുകള്‍ ആവശ്യമില്ല.
ആര്‍ട്ട് മെറ്റീറിയലുകള്‍ക്ക് പുറമെ ഒരു പോർട്രെയ്റ്റും സമ്മാനമായി നല്‍ക്കുന്നുണ്ട്. വിജയിച്ചാലും ഇല്ലെങ്കിലും മത്സരത്തില്‍ പങ്കാളിയാവൂ എന്ന സന്ദേശമാണ് സംഘാടകര്‍ നല്‍ക്കുന്നത്. നിങ്ങളുടെ സുഹൃത്തുക്കളെയും ഈ വിവരം അറിയിക്കാനും അവര്‍ ആവശ്യപ്പെടുന്നു.