പുതുച്ചേരി സർവകലാശാലയുടെ എം എ, എം എസ് സി, എം ടെക്, എം ബി എ, എം സി എ, എം കോം, എം എഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എം എ: ആന്ത്രപോളജി, എക്കണോമിക്‌സ്, ഇംഗ്ലീഷ്, കംപാരറ്റീവ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. എം എസ് സി: അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോകെമിസ്‌ട്രി, മോളിക്യുലാർ ബയോളജി, ബയോ ഇൻഫർമാറ്റിക്‌സ്, ബയോടെക്‌നോളജി, കെമിസ്‌ട്രി, കംപ്യൂട്ടർ സയൻസ്, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്, ഇലക്‌ട്രോണിക് മീഡിയ, മറൈൻ ബയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്.
പഞ്ചവത്സര എം എ/എം എസ് സി, പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം: അപ്ലൈഡ് ജിയോളജി, കെമിസ്‌ട്രി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, ഹിസ്‌റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി.
ഇതോടൊപ്പം എംഎ, എംകോം, എംഎഡ്, എംപിഎഡ്, എംഎസ്‌ഡബ്ല്യു, എംപിഎ, എൽഎൽഎം, എംടെക്, എംബിഎ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂൺ 7, 8, 9 തീയതികളിൽ നടക്കുന്ന പ്രവേശനപരീക്ഷയ്‌ക്ക് കോഴിക്കോട്, കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവ കേന്ദ്രങ്ങളാണ്. http://www.pondiuni.edu.in/ വെബ്‌സൈറ്റിലൂടെ ഏപ്രിൽ 22വരെ അപേക്ഷിക്കാം.