കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം

0
184

അര്‍ധസൈനിക സേനാവവിഭാഗങ്ങളിലേക്ക് സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ (അസി. കമാന്‍ഡന്റ്) 317 ഒഴിവുകളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്ന്റ്) തസ്തികയില്‍ 175 ഒഴിവുകളും സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റി മെഡിക്കല്‍ ഓഫിസര്‍ (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്) തസ്തികയില്‍ 4 ഒഴിവുകളുമുണ്ട്.

ഐടിബിപി, ബിഎസ്എഫ്, സിആര്‍പിഎഫ്, അസംറൈഫിള്‍സ് എന്നിവിയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് നിയമനം ലഭിക്കും. അസി. കമാന്‍ഡന്റ് തസ്തികയിലെ ശമ്പളം 56,100- 1,77,500 രൂപയാണ്. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്) തസ്തികയിലെ ശമ്പളം 67,700- 2,08,700 രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഓഫിസര്‍ (സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്) തസ്തികയിലെ ശമ്പളം 78,800- 2,09,200 രൂപയാണ്.

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 400 രൂപയാണ്. വനിതകള്‍, എസ് സി, എസ് ടി വിഭാഗകാര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും ഫീസില്ല. ഏപ്രില്‍ 2 മുതല്‍ എന്ന //recruitment.itbpolice.in വെബ്‌സസൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 1 ആണ് അപേക്ഷ സ്വീകരിക്കുന്ന അവവാസന തിയതി

LEAVE A REPLY

Please enter your comment!
Please enter your name here