പോളിടെക്നിക് കോഴ്സുകൾക്ക്‌ അപേക്ഷിക്കാം

1
456

സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ മെയ്‌ 14 ന് ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം.
www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ സി.ബി.എസ്.ഇ-എക്സ്/ മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എഞ്ചിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോൺ എഞ്ചിനീയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം.

കേരളത്തിലെ 45 ഗവണ്മെന്റ് പോളിടെക്നിക്കുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കുകളിലെ 85% സീറ്റുകളിലേക്കും (ആകെ സീറ്റുകൾ – 11670), 22500 രൂപ വീതം ഫീസ് നല്കേണ്ട സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ ഗവണ്മെന്റ് സീറ്റുകളിലേക്കുമുളള (ആകെ സീറ്റുകൾ – 3055) പ്രവേശനമാണ് ഓണ്‍ലൈനായി നടക്കുക. അപേക്ഷകര്‍ക്ക് സ്വന്തമായും അക്ഷയ സെന്ററുകള്‍ വഴിയും അപേക്ഷ തയ്യാറാക്കാം. അപേക്ഷകള്‍ പോളിടെക്നിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ്പ് ഡെസ്ക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്തരത്തിൽ ഹാജരാക്കിയ അപേക്ഷകള്‍ വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് നേടിയതിനുശേഷം മാത്രമേ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. ഹെല്‍പ്പ് ഡെസ്ക്കുകളുടെ സഹായം എല്ലാ പോളിടെക്നിക് കോളേജുകളിലും ലഭ്യമാണെങ്കിലും ഫീസ് അടച്ച് അപേക്ഷ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക് കോളേജുകളില്‍ മാത്രമാണ്.

ടി.എച്ച്.എസ്.എല്‍.സി /ഐ.ടി.ഐ /കെ.ജി.സി.ഇ /വി.എച്ച്.എസ്.ഇ എന്നിവ പാസായവര്‍ക്ക് യഥാക്രമം പത്ത്, അഞ്ച്, രണ്ട് ശതമാനം വീതം റിസർവേഷനുണ്ട്‌. ഐ.ടി.ഐ/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ പാസായവര്‍ക്ക് അവരവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാനാവുക. ഭിന്നശേഷി വിഭാഗങ്ങളിൽ ഉൾപെടുന്നവർക്ക്‌ മൂന്ന് ശതമാനം സീറ്റുകള് സംവരണം ചെയ്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവര്‍ക്ക് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാനാവില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.polyadmission.org

1 COMMENT

  1. […] സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മേയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഗവണ്‍മെന്റ്/എയ്ഡഡ്  പോളിടെക്‌നിക്കുകളില്‍ മേയ് 31 വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://athmaonline.in/polytechnic-course/ […]

LEAVE A REPLY

Please enter your comment!
Please enter your name here