PHOTO STORY
Salam Olattayil
എൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ അത് എത്രമാത്രം സ്വീകാര്യമാവും എന്ന ആശങ്കയും ഉണ്ടായിരുന്നു. പക്ഷേ പ്രദർശനം കണ്ട എല്ലാവരുടേയും ആത്മാർത്ഥമായ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എനിക്ക് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പായിരിന്നു ചിത്രത്തിൻ്റെ പ്രമേയം. പൊന്നാനിയിലെ തെരുവുകളിലൂടെ നടന്നും സൈക്കിളിലുമയി ഞാൻ പകർത്തിയ 500 ൽ പരം ചിത്രങ്ങളിൽളിൽ നിന്നും തിരഞ്ഞെടുത്ത അൻപതോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
സമാപന ദിവസം നടന്ന മൗത്തളയെന്ന പൊന്നാനിയുടെ പാരമ്പര്യ കലാരൂപം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതും സന്തോഷമുള്ള നിമിഷങ്ങളായിരിന്നു. രാത്രിയിൽ നടന്ന മെഹ്‌ഫിന് സ്ത്രീകൾ അടക്കമുള്ളവരുടെ നല്ലൊരു ആസ്വാദന സദസ്സും സന്തോഷം പകരുന്നതായിരിന്നു. പൊന്നാനിയുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും നില നിർത്തുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഈ പരിപാടി നൽകിയ ഊർജം ചെറുതല്ല.
തിണ്ടീസിൻ്റെ ബാനറിൽ പൊന്നാനി വെൽഫയർ കമ്മിറ്റി (PWC-UAE), ചാർകോൾ, ഫോട്ടോമുസ്, പികാർഡ് എന്നിവരുടെ സഹകരത്തോടായിരുന്നു പ്രദർശനം നടന്നത്.
…