സുകുമാരൻ ചാലിഗദ്ധ
ഭാഷ : റാവുള
ബേരൊക്ക പൊതിഞ്ചിച്ചു
ബിരെബിരെ പറാന്തു
ബേനി മറെക്കിന്റ കാലത്തെക്കൊരു
ഗുഡിയിട്ടു മാവുനെ തുറാന്തു മലെഞ്ചപ്പോ
ബേടെയ് നിലെഞ്ചിന്ത
അമ്പുമു ബില്ലുമു ഇണെച്ചേരുവക്കാണി
കൈബിരെല്ലിലിയ ബെങ്കെ ആറിപ്പോയിള.
ബുറെച്ചു ബുറെച്ചൊണ്ടു
പച്ചു പച്ചൊണ്ടു
മരഗോട്ടെക്കു അത്തി
മുഖാറു ബെളുപ്പിക്കിന്റെ ബേടെനെ
മലെഞ്ചൊണ്ടിന്ത കൈൽത്തണ്ടെയ്
ഒറ്റമലെച്ചില്ലിലി ഗാധിയിട്ട.
ഒറുയത്തീ ഒറു ചെത്തി
ഒരു മുത്തിലി അമ്മിച്ചുരാത്തി
മാവു കുലുക്കി കൈൽത്തണ്ടെയ്
ബെയിലോക്കിച്ച പടിഞ്ഞാറിലി.
പുളിപ്പുളിയോ മുന്തിരിങ്ങെ
നട നടാന്തോ നാരങ്ങെ
കുളി കുളിയോ കുളിക്കൗഞ്ചു
പുവെക്കട്ടാന്തങ്കു പോയിക്കോ.
മറ കാപ്പാ മലെ മുയ്ഗുളാത്തു
ചിട്ടി ചിറാകിലി ഗുഡിയൊരുക്കു
ചിരി ചിരിച്ചു കൊക്കുരെച്ചി
കൈൽത്തണ്ടാ മറ ഗേറുത്തു.
മലെയണ്ണെയ് ബറുവക്കുളാ
ചിട്ടി തേന്നും കൂട്ടിക്കോ
ചവിയാൻ്റ മറഗുഡിലി
മാവുക്കാല ഗദ്ധളമാടു.
ബേടെയ് ക്രൂരെന്നല്ല
കൈൽത്തണ്ടെയ് പേടിപ്പന്നുമുക്കാണി.
…
വേടൻ ക്രൂരനല്ല
വേഴാമ്പൽ പേടിച്ചതുമില്ല.
വേരെല്ലാം പൊതിഞ്ഞ്
വേഗത്തിൽ പറന്ന്
വേനൽമറയ്ക്കുന്ന
കാലത്തിലേക്കൊരു കൂടിട്ട്
മഴയെ തുറന്നു നോക്കുമ്പോൾ
വേടൻ നനഞ്ഞിരുന്നു.
അമ്പും വില്ലും ഇണചേർന്നില്ല
വിരൽച്ചൂട് ആറിയിരിക്കുന്നു.
വിറവിറ വിറയലോടെ
വിശവിശ വിശപ്പോടെ
മരപൊത്തിൽ കയറി
മുഖം മുളപ്പിക്കുന്ന വേടനെ
നോക്കിയിരിക്കുന്ന വേഴൻ
ഒറ്റനോട്ടത്തിൽ സംസാരിച്ചു.
ഒരുയത്തീ ഒരു ചെത്തി
ഒരു മുത്തിൽ മുലച്ചുരത്തി
മഴകുലുക്കി മലമുഴക്കി
വെയിലൊഴുക്കീ പടിഞ്ഞാറിൽ.
പുളി പുളിയോ മുന്തിരിങ്ങ
നട നടന്നോ നാരങ്ങ
കുളി കുളിയോ കുളിക്കഴിഞ്ഞ്
പുഴക്കടന്നങ്ങു പോയിക്കോ.
മരംങ്കാക്കാൻ മലമുഴക്ക്
ചെറു ചിറകിൽ കൂടൊരുക്ക്
ചിരി ചിരിച്ച് കൊക്കുരുമ്മി
മലമുഴക്കീ മരംവളർത്തൂ.
മലയണ്ണാൻ വരുന്നുണ്ടേ
ചെറുതേനും കൂട്ടിക്കോ
മധുരിക്കും മരക്കൂട്ടിൽ
മഴക്കാലം പൊടിപ്പൊടിക്ക്.
വേടൻ ക്രൂരനല്ല
വേഴാമ്പൽ പേടിച്ചതുമില്ല.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.