കവിത
ടി. പി. വിനോദ്
1. പറയുന്നു
“കിതക്കുന്നല്ലോ?
നടക്കുകയാണോ?”
“അല്ല,
നിന്റെ ശബ്ദത്തിൽ നിന്ന്
ശ്വാസമെടുക്കുകയാണ്,
കിട്ടാവുന്ന സമയത്തിനുള്ളിൽ
പറ്റാവുന്നത്ര വേഗത്തിൽ.”
2. തോന്നുന്നു
ഒരു ജലകണത്തിന്
മരത്തിനുള്ളിലേക്ക് പോകാമെന്ന്
തോന്നുന്ന മട്ടിൽ,
ഒരു പുഴ
തനിക്ക് കുറുകെ
സഞ്ചാരങ്ങളെ
വിട്ടുകൊടുക്കുന്ന വിധത്തിൽ,
മനുഷ്യർക്കും എനിക്കുമിടയിൽ
വേരുകളോ പാലങ്ങളോ ഉള്ളതിന്റെ
സങ്കീർണ്ണമായ അത്ഭുതം
3. ചോദിക്കുന്നു
ഏകാന്തത
ഒരു ചോദ്യമാണെങ്കിലല്ലേ
അതിനൊരു
ഉത്തരം കണ്ടെത്തേണ്ടതുള്ളൂ?
…
ടി.പി.വിനോദ്
കവി. ഗവേഷകന്‍. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍, അല്ലാതെന്ത് ?, സന്ദേഹങ്ങളുടെ നിർദ്ദേശാങ്കങ്ങൾ, എന്നീ കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതകള്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.