കണ്ണൂര്‍: ‘അതിജീവനം’ വിഷയമാക്കി ‘തൂലിക’ എന്ന പേരില്‍ ഓണ്‍ലൈന്‍ കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
രചനകള്‍ ഒക്ടോബര്‍ 17ന് വൈകുനേരം 5-മണിക്ക് മുമ്പായി 9995143347 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് വഴി അയക്കുക. ഒരാളില്‍ നിന്നു ഒരു രചന മാത്രമേ പരിഗണിക്കുകയുള്ളൂ. മുമ്പ് പ്രസിദ്ധീകരിച്ച കവിതകള്‍ പരിഗണിക്കുന്നതല്ല. സ്വന്തം രചനകളായിരിക്കണം. എം എസ് എം കണ്ണൂര്‍ ജില്ലാ സമിതിയാണ് രചനാ മത്സരം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 746174846, 9995143347