സബര്‍മതിയില്‍ സംഗീത കച്ചേരി അരങ്ങേറി

0
533

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ‘സബര്‍മതി നൃത്ത സംഗീതോത്സവ’ത്തില്‍ സംഗീതക്കച്ചേരി അരങ്ങേറി. ചെമ്പൈ പുരസ്‌കാര ജേതാവായ ഡോ. ദീപ്ന അരവിന്ദിന്റെ നേതൃത്വത്തിലാണ് ആഘോഷത്തിന്റെ മൂന്നാം ദിനമായ ഒക്ടോബര്‍ 12ന് വൈകിട്ട് 6 മണിയ്ക്ക് കച്ചേരി അരങ്ങേറിയത്. വിവേക് കെസി വയലിനിലും ഡോ. നാരായണ പ്രകാശ് മൃദംഗത്തിലും രാമന്‍നമ്പൂതിരി ഘടത്തിലും പക്കമേളമൊരുക്കി.

സുമ സുരേഷും സംഘവും അവതരിപ്പിക്കുന്ന വീണക്കച്ചേരി ഒക്ടോബര്‍ 13ന് വൈകിട്ട് 6 മണിയ്ക്ക് അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here