നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവൽ

0
489

ദേശീയ തലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടത്തപ്പെടുന്ന നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് സിനിമകൾ ക്ഷണിക്കുന്നു. തൃശൂർ സെന്റർ ഫോർ മീഡിയ സ്റ്റഡീസും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂരും ചേർന്നാണ് എന്‍ ഡി എസ് എഫ് സംഘടിപ്പിക്കുന്നത്. ബദൽ ദൃശ്യ സംസ്കാരങ്ങൾക്ക് ഇടം നൽകുക എന്ന ലക്ഷ്യത്തോടെ ഭാഷ, നൈതികത, പാർശ്വവൽക്കരണം, സംസ്കാരം എന്നീ മേഖലകൾ മുൻ നിർത്തിയാണ് ആറാമത് ഫെസ്റ്റിവൽ മത്സര വിഭാഗം സംഘടിപ്പിക്കപ്പെടുന്നത്. ഡോക്യുമെന്ററിയിലും ഹ്രസ്വ ചിത്രത്തിലും 25,000 രൂപയുടെ ഒന്നാം സമ്മാനങ്ങളും മികച്ച സംവിധാനം, എഡിറ്റിംഗ്, ക്യാമറ എന്നിവക്കു പ്രത്യേകം സമ്മാനങ്ങളും ഉണ്ട്. മുപ്പതു മിനിറ്റിൽ താഴെയുള്ള സിനിമകൾ mp4 ഫോർമാറ്റിൽ ഡിവിഡി-യായി സമർപ്പിക്കാം. അവസാന തിയതി ഡിസംബർ 31. വിശദ വിവരങ്ങൾക്ക് cmsindia. net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കൂടുതല്‍ അറിയാന്‍: 9562009276/9567719234

LEAVE A REPLY

Please enter your comment!
Please enter your name here