മാരീചൻ

0
267

കവിത

താരാനാഥ്‌

നീ വരിഞ്ഞു മുറുക്കുമ്പോൾ
പൊടിഞ്ഞിടുന്നുള്ളം
നീ പിടിച്ച മുയൽക്കുഞ്ഞിൻ മൂന്നു കൊമ്പിൽ ലോകം !

നിൻ്റെ നോട്ടം കൊള്ളിയാൻ പോൽ
പൊള്ളിടുന്നു ദേഹം
നിൻ നഖപ്പാടെത്രകാലമുണങ്ങാതെ
നീറും ?

നിൻ മുടിനാരെത്ര നേർത്തതത്ര നേർത്തതാണ്
ഭ്രാന്തു പൂത്തുലഞ്ഞ കൊക്ക –
സ്വബോധമുള്ള പാത

നീ വിളിച്ചാൽ അത്ര കാലം കേട്ട ശബ്ദമെല്ലാം
കൂട്ടമായ് പറന്നകന്ന വൃക്ഷമായിടും ഞാൻ

ഒന്നു നിന്നു പിന്നകന്നു പോയിടുന്ന
മാനിൻ , പിന്നിലായ് ശരം തൊടുത്തു
പാഞ്ഞിടും ദുരാത്മൻ ! നിൻ്റെയാഗ്രഹം വരിച്ചു വന്നതെന്ന സത്യം
കണ്ടറിഞ്ഞു കൊണ്ടു ഞാൻ ! സ്വഹത്യ വേഗമാക്കാൻ

മാനവാസ്ത്രമേറ്റതേക്കാൾ വേദനിച്ചതിപ്പോൾ
മാനസം മുറിഞ്ഞ നോവിൽ
നിൻ്റെ പേർ വിളിപ്പൂ !

സ്വർണ്ണവർണ്ണമുള്ള ചേല
ചേർന്നിടും നിനക്കെൻ
ജീവനറ്റ തോലുരിച്ചെടുത്ത് കൺതുടയ്ക്കാം !


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here