ഊത്ത കോരി

0
415

കവിത

പ്രദീഷ് താനിയാട്

കവിത
ഭാഷക്കരികിലൂടെ
ഭയന്ന് നടക്കുന്നു.

മറഞ്ഞുപോയ
ഭാഷയിലെ
നാടോടി കഥകൾ
നീ പണിത് പൊക്കിയ
ഭാഷാഗോപുരത്തിന്
തീ പടർത്തും,

ഞങ്ങളുടെ
മണ്ണും,
പാട്ടും,
പെണ്ണും
നിന്റെ
ചാമ്പലിൽ
കടഞ്ഞെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here