കള്ളന്റെ പര്യായങ്ങൾ

0
213

കവിത

പ്രദീഷ് കുഞ്ചു

ഒന്ന് – ചിലന്തൻ
നിഴലുകൊണ്ട്
വലനെയ്ത്
ഉടലുകൊണ്ട്
ഇരതേടുന്നവൻ

രണ്ട് – പൂച്ചൻ
പിടിവിട്ടാലും
പലകാലിൻ ഉറപ്പുള്ളവൻ
മെയ് ഇടറാതെ-
അന്നം കൊതിപ്പവൻ

മൂന്ന് – ഉറുമ്പൻ
ചെറു ശ്രമത്തിലും
വിജയം വരിപ്പവൻ
വലിയ മുതലിലും
വല പൊട്ടാത്തവൻ

നാല് – മീനൻ
നിലയില്ലാത്താഴത്തിൽ
ചിറകിനാലുഴലുന്നവൻ
മിഴിചിമ്മാതുലകത്തിൻ-
ഉയരം കവരുമവൻ

അഞ്ച് – പ്രാവൻ
നിറം പോൽ ലളിതനവൻ
സ്വരം പോൽ മുദുലനവൻ
കൂടണയാതലയുന്നവൻ
കൂടപ്പിറപ്പിൻ ചിറകുമവൻ

ആറ് – പാമ്പൻ
വഴിമുഴുവൻ
നിഴലുള്ളവൻ
തെളിനീളം
ജാഗ്രതയുള്ളവൻ

ഏഴ് -പോത്തൻ
ഇരുളിൽ പതുങ്ങും
ദൃഢഗാത്രനവൻ,
മനുഷ്യ വികൃതചിത്രങ്ങളിൽ
ഇടറാത്ത ദ്യഢചിത്തനുമവൻ

ഏഴ് കാലത്തിനും വാതിലവൻ
ഏഴ് ലോകത്തിനും താഴുമവൻ

കള്ളനവൻ
ജ്ഞാന മനുഷ്യൻ
കള്ളനവൻ
ജൈവ മനുഷ്യൻ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here