പി.എന്‍. പണിക്കര്‍ പുരസ്‌കാരം പിപി ചിത്തരഞ്ജന്

0
253

ആലപ്പുഴ: പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ മാനവസേവ പുരസ്‌കാരം പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക്.

ശുചിത്വ പരിപാലനത്തില്‍ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം, വികസന പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് ചികിത്സ എന്നിവയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം. പ്രശംസാപത്രവും ഫലകവും ആലപ്പുഴ മണ്ഡലത്തില്‍ എംഎല്‍എ നിര്‍ദ്ദേശിക്കുന്ന ഒരാള്‍ക്ക് 10,000 രൂപയുടെ സഹായവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 18ന് അവാര്‍ഡ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് രവി പാലത്തിങ്കല്‍, സെക്രട്ടറി പ്രതാപന്‍ നാട്ടുവെളിച്ചം എന്നിവര്‍ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here