പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം: രാജീവ് ആലുങ്കലിന്

0
785

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. 25,000 രൂപയും  പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ സജീവമായ സര്‍ഗസാന്നിധ്യത്തിനും യുവതലമുറയെ വായനയുടെ വിശാല ലോകത്തേക്ക് ആകര്‍ഷിക്കാന്‍ കലാലയങ്ങളില്‍ നടത്തിയ സാര്‍ത്ഥകമായ പ്രഭാഷണങ്ങള്‍ക്കുമാണ് അംഗീകാരം.

2018 ജൂണ്‍ 23 ശനിയാഴ്ച രാവിലെ 10 മണിക്ക്  ചേര്‍ത്തല പട്ടണക്കാട് എസ് സി യു ഗവണ്‍മെന്റ്  വിഎച്ച്എസ് എസ്  ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍  മന്ത്രി പി തിലോത്തമന്‍  പുരസ്‌കാരം കൈമാറും. ചടങ്ങില്‍ പി എന്‍  പണിക്കര്‍ ഫൗണ്ടേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ അധ്യക്ഷത വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here