ഫോട്ടോ സ്റ്റോറി
ഷബീർ തുറക്കൽ
ഭൂമിയിൽ മനുഷ്യവംശത്തിന്റെ മഹാ പ്രയാണം ആരംഭിക്കുന്നത് ആഫ്രിക്കൻ വൻകരയിൽ നിന്നുമാണ് , ആഫിക്കയിൽ നിന്ന് തുടങ്ങി വെച്ച ആ പ്രയാണം പിന്നീട് ഏഴു വൻ കരകളിലായി ലോകം മുഴുവൻ വ്യാപിച്ചു , ഭൂമി മുഴുവൻ നിറഞ്ഞു. ആഫ്രിക്കൻ വൻ കരയിലേക്കുള്ള ഓരോ യാത്രയും മനുഷ്യ വംശത്തെ സംബന്ധിച് അവന്റെ തറവാട്ടിലേക്കുള്ള തിരിച്ചു പോക്കാണ് , വേരുകൾ തേടിയുള്ള യാത്രയാണ് , ആധുനിക മനുഷ്യന്റെ ആദി മാതാവെന്ന് ആധുനിക ശാസ്ത്രവും ഒടുവിൽ അംഗീകരിച്ച മൈറ്റോ ക്രോണ്ടിയൽ ഹവ്വ (Mitochrondial eve) യുടെ ഭൂമിയിലേക്കുള്ള യാത്രയായതിനാലാണ് മറ്റേതൊരു യാത്രയേക്കാളും ആഫിക്കൻ യാത്ര ഹൃദ്യമാവുന്നത് അത് ചിരപുരാതനമായ ഒരു സംസ്കാരത്തിന്റെ ഭൂമിയിലേക്കുള്ള യാത്ര ആയതിനാലാണ് , അത് സ്വത്വ ബോധത്തിലേക്കുള്ള മനുഷ്യ ജീവിയുടെ തിരിച്ചുപോക്ക് ആയതിനാലാണ് .ആഫ്രിക്ക ഒരേ സമയം മനുഷ്യ ഭൂമിയും , സിംഹഭൂമിയും ജൈവ വൈവിധ്യത്തിന്റെ ഉർവ്വര ഭൂമിയുമാണ്.
പ്രകൃതിയെ മോണോക്‌റോമിൽ കാണുന്നത് പലപ്പോഴും അതുല്യമായ ഒരു കാഴ്ചാനുഭവമാണ് .മറ്റെല്ലാ നിറങ്ങളെയും മായ്ച്ചു കളഞ്ഞു , വന്യമായ പ്രകൃതിയെ കറുപ്പിലേക്കും വെളുപ്പിലേക്കും പരിവർത്തിപ്പിക്കുമ്പോൾ നേർക്കാഴ്ചയിൽ അനുഭവിക്കാൻ കഴിയാത്ത കാഴ്ച്ചകളുടെ അനന്ത സാധ്യതകളെ അത് തുറന്നിടുന്നു. ഫ്രെയിമിൽ നിന്ന് എല്ലാ വർണ്ണ ങ്ങളും ഇല്ലാതാവുമ്പോൾ ,നിങ്ങളുടെ ഫ്രെയിമും കോമ്പോസിഷനും മാത്രം നിലനിൽക്കുന്നു .നിങ്ങൾക്ക് പറയാനുള്ളത് അതിലൂടെ പറയുന്നു. ആകർഷകമാകുംആഫ്രിക്കൻ ലാൻഡ്‌സ്‌കേപിൻറെയും യും വന്യതയുടെയും മോണോക്രോമിക് കാഴ്ചകളിലൂടെ ഒരു ക്യാമറാ യാത്ര.
…
ഷബീർ തുറക്കൽ
പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി വിഭാഗത്തിൽ ജോലി ചെയ്യുന്നു.. പത്ത് വർഷമായി വന്യജീവി ഫോട്ടോഗ്രഫി ചെയ്യുന്നു. ബെറ്റർ ഫോട്ടോഗ്രഫി മാഗസിൻ ഫോട്ടോഗ്രഫി അവാർഡ് വിന്നർ, സംസ്ഥാന സർക്കാരിന്റെ വന്യജീവി ഫോട്ടോഗ്രഫി അവാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ട് BBC, Sanctuary Asia, Better Photography തുടങ്ങി ദേശീയ അന്തർ ദേശീയ മാഗസിനുകളിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Well done Shabeer. Keep up the good work.