കൊതുക് പറഞ്ഞുവിട്ട ഒരു ആലപ്പുഴ ബോട്ട് യാത്ര… അതും വെറും 18 രൂപക്ക്…!!!

0
371
photostories-aby-ulahannan-poster-wp

PHOTOSTORIES

എബി ഉലഹന്നാൻ

കൊതുക് കുത്തിപ്പൊക്കി ഉറക്കം നഷ്ടപ്പെട്ട് അട്ടം നോക്കിക്കിടന്ന ഒരു വെളുപ്പാൻ കാലത്ത് മനസിലേക്ക് പൊട്ടിവീണ ആശയം ആയിരുന്നു എങ്ങിപ്പിന്നെ എങ്ങോട്ടെങ്കിലും വിട്ടാലോന്ന്..

സമയം 5 മണിആവുന്നതേ ഉള്ളൂ. കുറേനാളായി മനസിൽ കയറിക്കൂടിയ ആലപ്പുഴ ബോട്ട് യാത്ര പതിയെ തോണ്ടി വിളിച്ചു. ഇപ്പൊ വിട്ടാൽ കോട്ടയത്തുന്നുള്ള ആദ്യ ബോട്ട് പിടിക്കാം. അധികം ഒന്നും ആലോചിച്ചില്ല ചാടിയെണീറ്റു, പെട്ടെന്ന് റെഡിയായി 5.45 നകം വീട്ടിൽ നിന്നിറങ്ങി.

എബി ഉലഹന്നാൻ

6.30 ഓടെ കോട്ടയം ksrtc stand ൽ എത്തി 6.45 ന് ആണ് ആദ്യ ബോട്ട്. സ്റ്റാൻഡിൽ നിന്നും ഓട്ടോ പിടിച്ച് ബോട്ട് ജെട്ടിയിൽ ഇറങ്ങി. രാത്രിയുടെ ആലസ്യത്തിൽ നിന്ന് ഉണർന്നെണീറ്റ പോലെ ആൾ അവിടെ കിടപ്പുണ്ട്. ഡ്രൈവറും കണ്ടക്ടർ ചേട്ടനും പുറപ്പെടാൻ ഒരുങ്ങുന്നു. അവധി ദിവസം ആയതിനാൽ ആവും അധികം യാത്രക്കാർ ഒന്നും ഇല്ല. കേരള സർക്കാരിന്റെ ബോട്ട് ആണ്. Boat വല്ല്യ ഭംഗി ഇല്ലേലും ബോട്ടിൽ നിന്നും കാണുന്ന കാഴ്ചകൾ അതി മനോഹരം തന്നെ ആണ്. പുലർകാലത്തെ കായൽ കാഴ്ചകൾ അവർണനീയം ആണ്..

സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളൂ. അതി മനോഹരമായി സൂര്യരശ്മികൾ ജലത്തിൽ പ്രതിഫലിക്കുന്ന കാഴ്ചകൾ ആയിരുന്നു ആദ്യം. പിന്നീട് കാഴ്ചകളുടെ വിസ്മയങ്ങൾ തന്നെ ആയിരുന്നു. കൊച്ചു വള്ളങ്ങളിൽ യാത്ര ചെയ്യുന്ന നാട്ടുകാർ, മീൻപിടുത്തക്കാർ, ജലപുഷ്പങ്ങൾ, വ്യത്യസ്തങ്ങളായ പക്ഷികൾ, വീടുകൾ, ഹൗസ് ബോട്ടുകൾ. എല്ലാം അതി സുന്ദര ദൃശ്യങ്ങളാണ് സമ്മാനിച്ചത്.

കായൽ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നിങ്ങളെങ്കിൽ ഒരിക്കൽ എങ്കിലും ഈ ബോട്ടിൽ യാത്ര ചെയ്യണം.

അപ്പൊ എല്ലാരും പോകൂല്ലോ ല്ലേ….

NB: തിരിച്ചു ബസിനാണ് വരുന്നതെങ്കിൽ ചമ്പക്കുളം ന്യൂയോർക് ഷാപ്പിൽ കയറാൻ മറക്കരുത്

യാത്രകൾ തുടരും… സ്വപ്നങ്ങൾക്ക് പിന്നാലെ..!

athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan
athmaonline-photostories-aby-ulahannan
©aby ulahannan

https://www.facebook.com/ABphotography.co.in

https://www.instagram.com/frame_hunter1

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക. 

കൂടുതൽ വിവരങ്ങൾക്ക് : 9048906827

LEAVE A REPLY

Please enter your comment!
Please enter your name here