സുല്‍ത്താന്‍ റിഫായ്
ഹംപി. ഈ പേര് കേള്‍ക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമായിരിക്കും കല്ലുകളാല്‍ കൊത്തിയെടുത്ത ക്ഷേത്രങ്ങള്‍ കൊണ്ടും ശില്‍പങ്ങള്‍ കൊണ്ടും യുനസ്കോ പൈത്യക പട്ടികയില്‍ ഇടംപിടിച്ച ഒരിടം.. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട്ട കേന്ദ്രമാണ് ഹംപി. ഈ ഒരു കാരണം തന്നെയാണ് ഹംപി എന്ന ചരിത്ര വിസ്മയത്തെ അനുഭവിച്ചറിയാന്‍ എന്നില്‍ ആകാംക്ഷ കൂട്ടിയതും..
വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ അറിവുകളുമായി ഒരു ദിവസം കോഴിക്കോട് നിന്നും വണ്ടി കയറി. വയനാട് ചുരം വഴി മുത്തങ്ങയുടെ കാനന ഭംഗിയും ആസ്വദിച്ച് ആനവണ്ടിയില്‍ മൈസൂരിലേക്ക്. അവിടെ നിന്നും മൈസൂര്‍ മുതല്‍ ഹുബ്ളി വരെ പോകുന്ന ഹംപി എക്സ്പ്രസ്സിലായിരുന്നു ബാക്കിയാത്ര….
ഉത്തര കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹോസ്പെറ്റ് താലൂക്കില്‍ തുംഗഭദ്ര നദിയോട് ചേര്‍ന്നാണ് ഈ ചരിത്രതിരുശേഷിപ്പുകള്‍ നില കൊളളുന്നത്. എങ്ങും തിങ്ങി നിരന്നു കിടക്കുന്ന പാറകള്‍ അവയ്ക്ക് മുകളിലായി കല്ലുകളാല്‍ നിര്‍മിതമായ ക്ഷേത്രങ്ങളും ശില്‍പങ്ങളും മാത്തങ്ങ ഹില്ലും വിരുപാക്ഷ ക്ഷേത്രവും ക്വീന്‍സ് ബാത്തും ഹിപ്പി ഐലന്റും ഹസാരെ ക്ഷേത്രവുമെല്ലാം ഹംപിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍പെട്ടവയാണ്.
എന്നാല്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത് ഈ ആകര്‍ഷണങ്ങളിലേക്കൊന്നുമല്ല. എല്ലാവര്‍ക്കും പരിചിതമായ എന്നാല്‍ അതില്‍ പ്രത്യേകത നിറഞ്ഞ ഒരാഘോഷത്തിലേക്കാണ്. മറ്റൊന്നുമല്ല നിറങ്ങളുടെ ഉത്സവമായ “ഹോളി” തന്നെ … ജാതി മത വ്യാത്യാസങ്ങളില്ലാതെ വര്‍ണ്ണ വിവേചനങ്ങളില്ലാതെ ദീപാവലിയും ഓണവും പൊങ്കലും ശിവരാത്രിയും ഒക്കെ ഒരുപൊലെ ഒരുമിച്ച് ഒരെ മനസ്സോടെ ആഘോഷിക്കുന്നവരുടെ നാടാണിത്. ഓരോ പ്രദേശവും അതിന്റെ പൈത്യകത്തിനും സംസ്ക്കാരത്തിനനുസരിച്ച് ആഘോഷങ്ങളില്‍ വ്യത്യസ്തത പുലര്‍ത്താറുണ്ട്. ഹംപിയുടെ കാര്യത്തിലും ഇത് തന്നെ.
സ്വദേശികളെക്കാളും കൂടുതല്‍ വിദേശികളാണ് ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്നത് അതില്‍ ഭൂരിഭാഗവും യാത്രയെ ജീവിതമാക്കിയ ഹിപ്പികളും. വടക്കെ ഇന്ത്യയെ അപേക്ഷിച്ച് തെക്കെ ഇന്ത്യയില്‍ ഹോളി ആഘോഷം തീര്‍ത്തും കുറവാണ് ഇതിനാല്‍ തന്നെ ഹംപിയിലെ ഹോളി ആഘോഷം മനസ്സില്‍ പ്രതീക്ഷിച്ചതുമില്ല എന്തായാലും ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിച്ച അവസ്ഥയായിരുന്നു…
മാനം മുട്ടി നില്‍ക്കുന്ന വിരുപാക്ഷ ക്ഷേത്രത്തെ സാക്ഷ്യം വഹിച്ചായിരുന്നു നിറങ്ങള്‍ കൊണ്ടുള്ള നീരാട്ട് . കാണുന്നവരുടെ മുഖങ്ങളിലെല്ലാം നിറങ്ങള്‍ പുരട്ടിയും ആലീഗംനം ചെയ്തും മധുരം നല്‍കിയും കുട്ടികളെ ചുമലിലേന്തി സംഗീതത്തോടപ്പം ന്യത്തം വെച്ചുമുള്ള കാഴ്ച്ചകള്‍ ഏറെ വ്യത്യസ്തത നിറഞ്ഞൊരു അനുഭവമായിരുന്നു…. ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനോടൊപ്പം ആഘോഷങ്ങളിലും പങ്കെടുത്തപ്പോള്‍ കയ്യിലുണ്ടായിരുന്ന ക്യമറ നിറങ്ങളില്‍ മുങ്ങികുളിച്ചു.
ഒടുവില്‍ ആഘോഷവസാനം വിരുപാക്ഷ ക്ഷേത്രത്തെ തന്നെ സാക്ഷ്യം നിര്‍ത്തി രണ്ട് മണിക്കൂര്‍ ചിലവഴിച്ച് ക്യാമറ പഴയ സ്ഥിതിയിലാക്കി. ക്ഷേത്രങ്ങളുടെയും ശില്‍പങ്ങളുടെയും ഫ്രെയിമുകള്‍ ഓര്‍ത്ത് ഹംപിയില്‍ എത്തിയ എനിക്ക് കിട്ടിയത് നിറങ്ങള്‍ കൊണ്ട് പുഞ്ചിരിക്കുന്ന കുറെ മുഖങ്ങളയായിരുന്നു.. മനസ്സും ക്യാമറയും നിറച്ച് ഹംപിയില്‍ നിന്ന് തിരികെ വരുമ്പോള്‍ കൂടെയുണ്ടായിരുന്നത് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത കുറെ നല്ല ഓര്‍മ്മകളും…
ചുരുക്കി പറഞാല്‍ നിറങ്ങളുടെ ഒരു ലോകം തന്നെയാണ് ഹംപി. എണ്ണിയാല്‍ ഒതുങ്ങാത്ത ചരിത്രം. അകത്തേക്ക് കടക്കുംതോറും വിസ്ത്യതമായി കൊണ്ടിരിക്കുന്ന മലനിരകള്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട മഹാത്ഭുതം….
സുല്‍ത്താന്‍ റിഫായ് കോഴിക്കോട് ഒളവണ്ണ സ്വദേശം. മാധ്യമ വിദ്യാര്‍ത്ഥിയാണ്. യാത്ര ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ താല്‍പര്യം. 7736888114
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827
Fantastic dear sultan.?
I wish you a good journey, good photography and a good experiences in life