കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റി കാർത്തികപ്പള്ളി ഗവ: യു പി സ്കൂളിലേക്ക് ശാസ്ത്ര പുസ്തകങ്ങൾ നൽകി. 4000 രൂപ വില വരുന്ന പുസ്തകങ്ങളാണ് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ കമ്മിറ്റി അംഗം സി.എ. റോബർട്ട് പ്രഥമാധ്യാപകൻ ജെ.ശിവദാസിന് പുസ്തകങ്ങൾ കൈമാറി. സുവൻ കെ സുഭാഷ്, വിഷ്ണു, ആർ. രമേശ്, എ. മുഹമ്മദ് ഷെരീഫ് എന്നിവർ പങ്കെടുത്തു.