ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനങ്ങള്‍ 2019 – 20; ഗ്രാന്റിന് അപേക്ഷിക്കാം

0
280

കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപ വീതമാണ് ധനസഹായം നല്കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8” x 6” സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷകള്‍ നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ 2020 ആഗസ്റ്റ് 31 ന് മുന്‍പായി അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയരോ, കേരളത്തില്‍ സ്ഥിരം താമസിക്കുന്നവരോ ആയവര്‍ക്കാണ് പ്രദര്‍ശനത്തിനുള്ള സഹായം ലഭിക്കുക. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റിലും (www.lalithkala.org) അക്കാദമി ഗ്യാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ – 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കേണ്ടതാണ്.  പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും 2019 നവംബര്‍ 11 ന്  മുന്‍പായി കേരള ലളിതകലാ അക്കാദമിയുടെ തൃശൂരിലുള്ള മുഖ്യകാര്യാലയത്തില്‍ ലഭിച്ചിരിക്കണം.

താഴെ കാണുന്ന ലിങ്കുകൾ വഴി അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യാം.

കാർട്ടൂൺ പ്രദർശനത്തിനുള്ള അപേക്ഷ

ഫോട്ടോഗ്രാഫി ഏകാംഗ പ്രദർശന ഗ്രാന്റിനുള്ള അപേക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here