‘സർവരാജ്യ തൊഴിലാളികളെ’ ; ഫോട്ടോഗ്രഫി എക്സിബിഷൻ ഇന്നു മുതൽ

0
234

കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മയും ന്യൂവേവ് ഫിലിം സ്‌കൂളും ചേർന്നൊരുക്കുന്ന ഫോട്ടോഗ്രഫി എക്സിബിഷൻ ‘സർവരാജ്യ തൊഴിലാളികളെ’ ഇന്നുമുതൽ കോഴിക്കോട് രാജാജി റോഡിലുള്ള ന്യൂവേവ് ഫിലിം സ്‌കൂൾ ഗാലറിയിൽ നടക്കും. ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് മെയ് മാസത്തിൽ ‘തൊഴിൽ’എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. റീന ഷാജു ഒന്നാം സ്ഥാനവും അനീസ് വടക്കൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജിത്തു സുജിത്, ശ്രീജിത് ഇ. കെ. എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി. മൽസരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ 30 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. എക്സിബിഷൻ 19 ന് അവസാനിക്കും. പ്രദർശനം രാവിലെ 10 മുതൽ വൈകീട്ട് 7 വരെ.

LEAVE A REPLY

Please enter your comment!
Please enter your name here