ചാന്ദ്രയാൻ-2 വിക്ഷേപണം വൈകും

0
161

തിരുവനന്തപുരം:
സാങ്കേതിക തകരാർ മൂലം മാറ്റിവച്ച ചാന്ദ്രയാൻ-2 വിക്ഷേപണം വൈകാൻ സാധ്യത. ജിഎസ‌്എൽവി മാർക്ക‌്-3 റോക്കറ്റിനുണ്ടായ തകരാർ പരിഹരിക്കാൻ ദിവസങ്ങൾ വേണ്ടിവരും. അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാർ ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞരെയും സാങ്കേതികവിദഗ‌്ധരെയും ആശങ്കയിലാക്കി.

റോക്കറ്റിലെ ക്രയോഘട്ടത്തിലുണ്ടായ ചോർച്ചയാണ‌് പ്രശ‌്നം സൃഷ്ടിച്ചത‌്. തകരാർ നേരത്തെ കണ്ടെത്താനായത‌് വൻ നഷ്ടം ഒഴിവാക്കാനായി. ഇല്ലെങ്കിൽ നിയന്ത്രണംവിട്ട‌് റോക്കറ്റും ചാന്ദ്രയാൻ പേടകവും തകരുമായിരുന്നു. സങ്കീർണമായ ക്രയോജനിക‌് ഘട്ടത്തിൽ ദ്രവീകൃത ഇന്ധനം നിറച്ചശേഷമാണ‌് തകരാർ ഉണ്ടായതെന്നാണ‌് നിഗമനം.
വിക്ഷേപണത്തിന‌് 56 മിനിറ്റ‌് ബാക്കിനിൽക്കെയാണ‌് കൗണ്ട‌് ഡൗൺ നിർത്തിയത‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പെയ‌്സ് സെന്ററിൽനിന്ന‌് തിങ്കളാഴ‌്ച പുലർച്ചെ 2.51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത‌്.

തുടർനടപടികൾ സംബന്ധിച്ച‌് ശ്രീഹരിക്കോട്ടയിൽ ഉന്നത തലയോഗം തുടരുകയാണ‌്.

LEAVE A REPLY

Please enter your comment!
Please enter your name here