HomeWORLDഇന്‍ഡോനീഷ്യയില്‍ വന്‍ ഭൂകമ്പം

ഇന്‍ഡോനീഷ്യയില്‍ വന്‍ ഭൂകമ്പം

Published on

spot_img

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പം നടന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

മാലുകു പ്രദേശത്ത് നിന്നും 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്പം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടി. വീടുകളില്‍ തിരികെ പ്രവേശിക്കാനാവാതെ ഭയന്ന് വഴിയരികിലാണ് ഇപ്പോഴും ജനങ്ങള്‍.

ഇന്‍ഡോനീഷ്യയില്‍ കഴിഞ്ഞ ആഴ്ചയും സമാനരീതിയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2004 ഡിസംബര്‍ 26 ന് ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍സ്‌കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞിരുന്നു. സുനാമി മുന്നറിയിപ്പില്ലെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഹരീഷ് പേങ്ങൻ അന്തരിച്ചു

മലയാളസിനിമയിലെ പുതിയ ചിരി മുഖങ്ങളിൽ പ്രധാനിയായിരുന്ന ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി...

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

More like this