കവിത
രാജന്‍ സി എച്ച്
ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍
വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല.
പേരുള്‍പ്പെടുത്താന്‍
പൊതുവിതരണ ആപ്പീസര്‍
സമ്മതിക്കുന്നില്ല.
അവര്‍ക്കും ഭക്ഷണം വേണ്ടേ?
റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്,
കുടുംബനാഥയാണ്.
ജോലി:വീട്ടുഭരണം.
എന്‍റെ പേരുണ്ട്.
കുടുബനാഥയുടെ ഭര്‍ത്താവ്.
ജോലി:വിരമിച്ചയാള്‍.
മകനുണ്ട്.
ജോലി:സംരംഭകന്‍.
മകളുണ്ട്.
ജോലി:തൊഴില്‍ രഹിത.
കൊടുത്ത അപേക്ഷയില്‍
നാലു പേരെക്കൂടി ചേര്‍ക്കാനാണ്.
പേര്:ടിപ്പു.
പ്രായം:അഞ്ചു വയസ്സ്.
ജോലി:വീടു കാവല്‍.
കുടുംബനാഥയുമായുള്ള ബന്ധം:
സ്നേഹബന്ധം.
പേര്:ഝാന്‍സി.
പ്രായം:നാലു വയസ്സ്
ജോലി:ടിപ്പുവിനെ നോക്കല്‍.
കുടുംബനാഥയുമായുള്ള ബന്ധം:
വളര്‍ത്തു ബന്ധം.
പേര്:പമ്മി.
പ്രായം:നാലു വയസ്സ്.
ജോലി:എലി പിടുത്തം.
കുടുംബനാഥയുമായുള്ള ബന്ധം:
കാര്യ ബന്ധം.
പേര്:ചേകോന്‍.
പ്രായം:മൂന്നു വയസ്സ്.
ജോലി:കൂകിയുണര്‍ത്തല്‍.
കുടുംബനാഥയുമായുള്ള ബന്ധം:
സമയ ബന്ധം.
ഇതൊക്കെയാരാണ്?
പൊതുവിതരണ വകുപ്പുദ്യോഗസ്ഥന്‍
ചോദിച്ചു:
ടിപ്പുവും ഝാന്‍സിയും
വീട്ടിലെ നായകളാണ്.
പമ്മി പൂച്ചയും
ചേകോന്‍ പൂവന്‍ കോഴിയുമാണ്.
ഉദ്യോഗസ്ഥന് ദേഷ്യം വന്നു.
കടക്ക് പുറത്തെന്നലറി.
എനിക്കൊന്നും മനസ്സിലായില്ല.
…
രാജന്‍ സി എച്ച്
കണ്ണൂര്‍ ജില്ലയില്‍ മയ്യഴിപ്പുഴത്തീരത്ത് ഒളവിലത്ത് ജനിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
…
SUPPORT US
ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.
Google Pay : 8078816827
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.