തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ത്തവര്‍ക്ക് എതിരെ നടന്‍ ആഞ്ഞടിച്ച് നടന്‍ സത്യരാജ്. പെരിയാര്‍ എന്നത് തമിഴ്‌നാട്ടുകാര്‍ക്ക് ഒരു സ്തൂപമല്ല. ഞങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന തത്വവും സിദ്ധാന്തവുമാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
തമിഴ്നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ചില്ലുകള്‍ പൊട്ടുകയും പ്രതിമയിലെ മൂക്ക് തകരാറിലാകുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.