നിലമ്പൂര്‍: മലബാറിെൻറ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ.കെ. അയമുവിെൻറ ‘ജ്ജ് നെല്ലാരു മന്സനാകാന് നോക്ക്’ എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി.ടി. ഭട്ടതിരിപ്പാടിെൻറ ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍ സാമൂഹിക പരിഷ്ക്കരണത്തിന് വഴിയൊരുക്കിയ നാടകമായിരുന്നിതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വവും മാനവികതയുമാണ് നാടകപ്രസ്ഥാനം പകര്ന്നുനല്കിയതെന്നും ആലങ്കോട് പറഞ്ഞു. എസ്.എ. ജമീൽ, ഇ.കെ. അയമു, കെ.ജി. ഉണ്ണീന്‍ എന്നിവരുടെ സ്മൃതിസദസ്സ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകരചയിതാവ് ഇ.കെ. അയമുവിെൻറയും ഗാനരചയിതാവ് കെ.ജി. ഉണ്ണീെൻറയും 50ാം ചരമവാര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച ഇ.കെ. അയമു പുരസ്കാരം കഥാകൃത്ത് യു.എ. ഖാദറിന് അദ്ദേഹം സമ്മാനിച്ചു.