പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ‘ ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം ചെയ്തു

0
520
പേരാമ്പ്ര മണ്ഡലം വികസന മിഷൻ ‘ പേരാമ്പ്ര മണ്ഡലം ഫെസ്റ്റ്‌ ‘ ന്യൂ മീഡിയ ഡെസ്ക്‌ ഉൽഘാടനം എഴുത്തുകാരനും ദേശാഭിമാനി വാരിക മുൻ എഡിറ്ററുമായ പ്രൊഫ സി.പി അബൂബക്കർ നിർവ്വഹിച്ചു. മുൻ എം.എൽ.എ എ.കെ പത്മനാഭൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ്‌ കൂരാച്ചുണ്ട്‌ സ്വാഗതം പറഞ്ഞു. ഫെസ്റ്റ്‌ പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.കുഞ്ഞമ്മദ്‌, പ്രചരണ കമ്മിറ്റി കൺവീനർ ടി.കെ ലോഹിതാക്ഷൻ എന്നിവർ സംബന്ധിച്ചു. പേരാമ്പ്ര കുറ്റ്യാടി റോഡിൽ പ്രത്യേകം സജ്ജീകരിച്ച സ്വാഗതംസംഘം കമ്മിറ്റി ഓഫീസിലാണ് ന്യൂ മീഡിയ ഡെസ്ക്‌ പ്രവർത്തിക്കുന്നത്‌. ഏപ്രിൽ 5 മുതൽ 12 വരെയാണ് പേരാമ്പ്ര ഫെസ്റ്റ്‌ നടക്കുന്നത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here