മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയുടെ ആദ്യ സംരഭമായ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘കനി’ എന്ന ഷോര്‍ട്ട് ഫിലം ശ്രദ്ധേയമാവുന്നു. ആശുപത്രി ലേബര്‍ റൂമിലെ നഴ്‌സിന് പറ്റാവുന്ന കയ്യബദ്ധത്തിന് അപ്പുറം മതവും ജാതിയും ഒന്നുമില്ലെന്ന് വിളിച്ചുപറയുന്ന ചിത്രമാണ് കനി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭങ്ങളും പ്രമേയമാക്കിയെടുത്ത ചിത്രം മാതൃത്വത്തിന്റെ വൈകാരിക തലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരിയാണ് ചിത്രത്തിന് കഥയൊരുക്കിയിരക്കുന്നത്. നിര്‍മല്‍ പാലഴി, പാര്‍വതി ആര്‍ കൃഷ്ണ, അമല റോസ് കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കള്‍. നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി, എഴുത്തുകാരി ഇന്ദു മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തത്. അങ്ങയേറ്റം റിയലിസ്റ്റിക്കല്ല എന്ന് തോന്നുന്ന ഒരു വിഷയത്തെ, അങ്ങയേറ്റം റിയലിസ്റ്റിക്കായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യകേതയെന്നാണ് എഴുത്തുകാരി ഇന്ദുമേനോന്‍ അഭിപ്രായപ്പെട്ടത്. നക്ഷത്ര ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍, പതിവ് തമാശ വേഷങ്ങള്‍ വിട്ട് ക്യാരക്ടര്‍ റോളിലത്തെിയ നിര്‍മ്മല്‍ പാലാഴിയുടെ പ്രകടനമാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്.