പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

0
124

പവലിയന്‍

ജാസിര്‍ കോട്ടക്കുത്ത്

1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക് കൃത്യമായ മേൽ വിലാസം ഇല്ലാതിരുന്ന സമയത്താണ് പ്രകാശ് പദുക്കോൺ എന്ന കർണാടകക്കാരൻ റാക്കറ്റുമേന്തി ലോക വേദികളിൽ വെന്നിക്കൊടി പാറിക്കാൻ തുടങ്ങിയത്.
ബാഡ്മിന്റൺ ടൂർണമെന്റുകളിലെ അവസാന വാക്കായ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പ്രകാശ് പദുക്കോൺ ആ വർഷം ഫൈനലിൽ എത്തി. തുടർച്ചയായ രണ്ട് വർഷമായി കിരീടം സ്വന്തമാക്കിയ ഇന്തോനേഷ്യൻ താരം ലിം സ്വി കിംഗ് ആയിരുന്നു ഫൈനലിൽ ഇന്ത്യൻ താരത്തിന്റെ എതിരാളി. തുടർച്ചയായ മൂന്നാം കിരീടം ഉറപ്പിക്കുന്നതിന് വേണ്ടി ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി യൂറോപ്യൻ ടൂറിൽ നിന്ന് വിട്ടു നിന്ന ശേഷമാണ് ലിം സ്വി കിംഗ് ടൂർണമെന്റിന് എത്തിയത്. എന്നാൽ സ്വീഡിഷ്, ഡാനിഷ് ഓപ്പണുകൾ വിജയിച്ചാണ് പ്രകാശ് പദുക്കോൺ ഇംഗ്ലണ്ടിൽ എത്തിയത്. ഇരുവരും മികച്ച ഫോമിൽ ആണ് ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ കളിച്ചത്. ഇന്തോനേഷ്യൻ താരം ഹദിയന്റോ, 1975 ലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ സ്വെന്റ് പ്രി, കിംഗിനോട് ഒപ്പം ടോപ് സീഡ് ആയിരുന്ന മാർട്ടൻ ഫ്രോസ്റ്റ് ഹാൻസൻ തുടങ്ങിയവരെ കീഴടക്കിയാണ് പദുക്കോൺ ഫൈനലിൽ എത്തിയത്. ആധികാരികമായി തന്നെ ആയിരുന്നു കിംഗും ഫൈനലിൽ പ്രവേശിച്ചത്. മികച്ച വേഗതയാർന്ന സ്മാഷുകൾക്ക് പേര് കേട്ട കിംഗിനോട് പദുക്കോൺ പരാജയപ്പെടും എന്നായിരുന്നു ഏവരുടെയും അഭിപ്രായം.
എന്നാൽ വെമ്പ്ളി അരീനയിൽ നടന്ന മത്സരത്തിൽ പ്രകാശ് പദുക്കോണിനോട് കിംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. മികച്ച സ്ട്രോക്കുകളുമായി കളം നിറഞ്ഞ പദുക്കോൺ ആദ്യ സെറ്റിൽ 15-3 ന് കിംഗിനെ തകർത്തു. രണ്ടാം സെറ്റിൽ കിംഗ് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 15-10 ന് ആ സെറ്റും സ്വന്തമാക്കി പദുക്കോൺ ബാഡ്മിന്റണിലെ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി.


ഓൾ ഇംഗ്ലണ്ടിലെ വിജയം ഇന്ത്യയിൽ ബാഡ്മിന്റൺ എന്ന കായിക ഇനത്തിന് മികച്ച പ്രചോദനം ആയി മാറി. “Before 1980, Badminton was being played but it was what I would call a minority sport, a minor sport. There was not much coverage, nobody knew what badminton was. Only the players who played knew, their parents knew, there were not many facilities, not much money, there was not much international exposure, nobody knew who the players were. But post 1980 all that changed, whatever was not there, that changed. It became a major sport.” എന്നാണ് ഈ വിജയത്തിന്റെ പ്രാധാന്യത്തെ പറ്റി പ്രകാശ് പദുക്കോൺ പിന്നീട് പറഞ്ഞത്.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here