ആരോഗ്യപ്രവര്‍ത്തകര്‍, കരുതലോടെ തിരിച്ചെത്തുന്ന പ്രവാസികള്‍, നിയമപാലകര്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി ഇതാ ഒരു കിടിലന്‍ ട്രിബ്യൂട്ട് സോങ്ങ്..
മലപ്പുറം വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ ജീവനക്കാരനായ ശരത് പ്രകാശ് രചനയും സംവിധാനവും നിര്‍വഹിച്ച ‘പതറാതെ പൊരുതിടാം’ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഡ്വ.അബ്ദുള്‍ ജബാറും, ലിജിന ജോസഫും നിര്‍മ്മാതാക്കളായ വീഡിയോ പോലീസ് ഹെഡ്കോര്‍ട്ടേഴ്സ് ഐജി ശ്രീ.വിജയന്‍ ഐ.പി.എസ് ആണ് വീഡിയോ റിലീസ് ചെയ്തത്.
മ്യൂസിക് ഡയറക്ടറായ മിഥുന്‍ മലയാളത്തോടൊപ്പം ശ്വേത പീതാംബര്‍ ആണ് പാടിയത്. ഫഹദ് ഫത്ലി ക്യാമറയും, വിപിന്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചു.
പ്രശസ്ത റാപ്പ് സിങ്ങറും സിനിമാ താരവുമായ ഹാരിസ് സലീം, സുധര്‍മ്മ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.
ഓരോരുത്തരുടേയും കോവിഡിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് ലോകത്തിനു തന്നെ മാതൃകയാവും വിധം നാടിനെ ഉയര്‍ത്തിയതെന്നും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പോരാട്ടത്തിന് പിന്തുണയാണ് ലക്ഷ്യമാക്കുന്നത് എന്നും സംവിധായകന്‍ ശരത്പ്രകാശ് വ്യക്തമാക്കി.
പ്രശസ്ത സിനിമാതാരം ശ്രീ.സുരേഷ്ഗോപിയാണ് നരേഷന്‍ നല്‍കിയിട്ടുള്ളത്.
മന്ത്രിമാരും,എം എല്‍ എ മാരും,ജനപ്രതിനിധികളും സിനിമാതാരങ്ങളും ആരോഗ്യ പ്രവര്‍ത്തകരും എന്നിങ്ങനെ നാടാകെ ഏറ്റെടുത്തിരിക്കുകയാണ് നാളെകളില്‍ അടയാളപ്പെടുത്തേണ്ട മനുഷ്യരെ കുറിച്ചുള്ള ഈ പാട്ട്.
…