പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.

0
289

അഭിനേതാവും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.107 വയസ്സായിരുന്നു. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. 1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍റെ മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതര്‍ പിന്നീട് ഇതേ നാടകത്തില്‍ സ്നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടര്‍ന്ന് മുപ്പത്തിയേഴോളം നാടകങ്ങളില്‍ അഭിനയിച്ചു.ബേബിയാണ് പാപ്പുക്കുട്ടി ഭാഗവതരുടെ സഹധര്‍മ്മിണി. ഗായികയും സംവിധായകന്‍ കെജി ജോര്‍ജ്ജിന്റെ പത്നിയുമായ സല്‍മ ജോര്‍ജ്ജ്, നടന്‍ മോഹന്‍ ജോസ്, സാബു, സാലി, ജീവന്‍ എന്നിവര്‍ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here