[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]
എറണാകുളം: എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ മുരളി തുമ്മാരുകുടിയുടെ മകന്‍ സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം ജനുവരി മൂന്നു മുതൽ ജനുവരി ഏഴ് വരെ എറണാകുളത്ത് നടക്കും. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് വരച്ച നാല്പത്തി രണ്ടു ചിത്രങ്ങളുടെ പ്രദർശനം ആണ് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിലാണ് നടക്കുക. രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശനം.
രണ്ടു വയസ്സ് ആയപ്പോഴേക്കും നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടിയായിരുന്നു സിദ്ധാർഥ്. അതിന് ശേഷം സംസാരം ക്രമേണ കുറഞ്ഞു, ഒടുവിൽ തീരെ ഇല്ലാതായി. പിന്നെ ഏറെ വർഷങ്ങളും അമ്മയുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്തിനു ശേഷമാണ് സംസാരശേഷി തിരിച്ചു വന്നത്. ഈ മൗനത്തിന്റെ വർഷങ്ങളിലെ സിദ്ധാർത്ഥിൻറെ ഓർമ്മകൾ ആണ് പ്രദർശനത്തിന്റെ പ്രധാന ഇനം.