പത്മരാജന്‍ ചലച്ചിത്ര/ ചെറുകഥ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

0
182

പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചലച്ചിത്ര/ ചെറുകഥ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത മലയാള ചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. മികച്ച സംവിധായകന് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും, തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും നല്‍കും. ചിത്രത്തിന്റെ ഡിവിഡി/ സീഡി/ ബ്ലൂറേ ഫോര്‍മാറ്റുകളില്‍ ഏതുവേണമെങ്കിലും സ്വീകരിക്കാം. അപേക്ഷയോടൊപ്പം ചിത്രത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരുടെ പാസ്‌പോര്‍ട്ട് സൈസ് ചിത്രങ്ങളും വേണം.

2018 ജനുവരി മുതല്‍ 2018 ഡിസംബര്‍ 31 വരെ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കൈയെഴുത്തു പ്രതികള്‍ സ്വീകരിക്കുന്നതല്ല. പ്രസിദ്ധീകരിച്ച ചെറുകഥയുടെ അഞ്ച് കോപ്പികളും കഥാകൃത്തിനെ കുറിച്ചുള്ള ലഘുവിവരങ്ങളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പം വെക്കണം. അപേക്ഷകള്‍ ഏപ്രില്‍ 15-ന് മുമ്പായി പ്രദീപ് പനങ്ങാട്, സെക്രട്ടറി, പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ്, വിജയശ്രീ, സിഎസ്എം നഗര്‍, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544053111

LEAVE A REPLY

Please enter your comment!
Please enter your name here