പച്ച കുത്തൽ

0
739
pachakuthal-athmaonline

കവിത

കല സജീവൻ

നിന്റെ ഉമ്മകൾ പതിഞ്ഞിടത്തെല്ലാം
എനിക്ക് പച്ചകുത്തണം.
തൊലി വരഞ്ഞ്,
ഓർമ്മയുടെ കരിം പച്ച തേച്ച് പൊള്ളിക്കണം.
എന്റെ വിടർത്തിയകറ്റിയ ചുണ്ടുകളിൽ
ഉണ്ണിക്കണ്ണൻ,
കൈവിരലിലൂടെ ഊർന്ന് ഒരുതുടംവെണ്ണ,
പൊക്കിൾ മീതെയാലോലം.
അണി വയർത്തുടക്കത്തിൽ കള്ളക്കണ്ണൻ,
കണ്ണിറുക്കുന്ന കാലിച്ചെറുക്കൻ.
ഉടലിലുടനീളം
പല ഭാവത്തിൽ
പല രൂപത്തിൽ
നിന്റെ രഹസ്യാവതാരങ്ങൾ.
ചേലകൾ കട്ടതും
പാമ്പിനെ കൊന്നതും
ലോകങ്ങൾ കണ്ടതും
പ്രിയതമകളെ വെന്നതും
രാജ്യം ഭരിച്ചതും……
മീനായ് പുളഞ്ഞ്
ആമയോളം നുഴഞ്ഞ്
നരനായും സിംഹമായും
ഉടൽ പകുത്ത രാത്രികൾ .
നോക്കൂ, എന്റെ പെരുവിരൽത്തുമ്പിൽ
നിനക്കുള്ള വേടൻ,
നിനക്കുള്ള അമ്പ്.
നോവറിയാതെ നീയെന്റെ
പച്ചനോക്കി മരിക്കണം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here