Homeസാഹിത്യംകവിത; 'വിളഞ്ഞൊരഴൽപ്പഴം'

കവിത; ‘വിളഞ്ഞൊരഴൽപ്പഴം’

Published on

spot_imgspot_img

(ഏഴാച്ചേരി രാമചന്ദ്രന്റെ വയലാർ അവാർഡിനർഹമായ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കവിതാ സമാഹാരത്തിന്റെ വായന)

പ്രസാദ് കാക്കശ്ശേരി

”ഏതു കാലത്തിലു,മേതുലോകത്തിലു-
മെത്ര നിരാസ പരിഹാസമേല്‍ക്കിലും
പ്രാണന്റെ ഭാഷ തിരിച്ചറിയപ്പെടും
ഭൂമണ്ഡലം തിരിയുവോളം”
-‘ ഒരു വെര്‍ജീനിയന്‍ വെയില്‍കാലം’

സംഗീതവും സംസ്ക്കാരവും ചരിത്രവും നാട്ടുപുരാവൃത്തവും പ്രകൃതിയും ദേശവിചാരങ്ങളും ലയിച്ചു ചേർന്നബഹുവിതാനങ്ങളുള്ള ആത്മ പ്രകാശമാണ് ഏഴാച്ചേരിയുടെ കവിതകൾ. കാവ്യപാരമ്പര്യത്തെ അനു സന്ധാനം ചെയ്ത് ഓരോ മട്ടിലും നവീകരിക്കാൻ സന്നദ്ധമാവുന്നിടത്താണ് കവിതകൾ വേറിട്ടതാകുന്നത്. ആത്മരോഷവും ധർമ്മസങ്കടവും പ്രക്ഷുബ്ധ വിചാര വിപ്ലവ ധ്വനികളും കൊണ്ട് മുഖരിതമാവുന്ന കവിതകൾ, ഘടനയിൽ വിച്ഛേദങ്ങളില്ലാതെ രൂപപ്പെടുന്നു എന്നതാണ് പ്രധാന സവിശേഷത.” ധ്യാനതന്മാത്രകൾ നിമിഷങ്ങളെത്തൊട്ട ഗാനപവിത്രത പങ്കുവെച്ചങ്ങനെ/ പഴയ നിയമത്തിലെ പ്രണയഗീതം പോൽ വിരിയുന്നിതൊരു വെയിൽകാലം” എന്നത് ഏഴാച്ചേരിക്കവിതകൾ മുന്നോട്ട് വെക്കുന്ന കാല്പനിക നിലപാടിന്റെ വേറിട്ട സ്വരം പ്രകടിപ്പിക്കുന്നുണ്ട്. അനിയന്ത്രിത വൈകാരികതയല്ല, സംയമനത്തിന്റെ ആത്മഹർഷവും വ്യഥകളുമാണ് കാല്പനികതയായി സ്പർശനക്ഷമമാവുന്നത്. ആൺകോയ്മാ നിഷ്ഠമായ കാല്പനിക ബല പ്രയോഗങ്ങളെ നിരാകരിക്കുന്ന കരുത്തുണ്ട് കവിതകളിൽ. ദ്രാവിഡമായ സ്ത്രെെണാന്ത:സത്തയോടുള്ള ആദരവും അതിന്റെ ശക്തിയിലും ഊർജത്തിലുമുള്ള പ്രേമവും ആൺകരുത്തായി ഉൾവ്വഹിക്കുന്ന നാട്ടു വേദപ്പൊരുൾ കൂടിയായി മലയാളമൊഴിയെ പുനർജനിപ്പിക്കുന്നു. ഏറെ പ്രശസ്തമായ ‘നീലി’യുടെ അനാര്യമായ പെരുമയും തോറ്റം പോലുറയുന്ന സ്വരവും അങ്ങനെ വേറിട്ടതാകുന്നു. ‘കാവിലെ പാട്ട്’ എഴുതിയ ഇടശ്ശേരിയിൽ നിന്നും മുന്നേറി പുതുകാലത്തിന്റെ രാഷ്ട്രീയ ധ്വനികളിലേക്ക് കൂടി സംക്രമിക്കുന്നു.

prasad-kakkassery
പ്രസാദ് കാക്കശ്ശേരി

വയലാർ അവാർഡ് നേടിയ’ ഒരു വെർജീനിയൻ വെയിൽകാലം ‘എന്ന കവിതാ സമാഹാരം( Spcs ,2018 )”കവിത വറ്റിയ നീച കാലത്തിൻ കപട ഗർവ്വിനോടങ്കം കുറിക്കാൻ” പുലപ്പാട്ടുകളായും കാവ്യാർദ്ര സ്മൃതികളായും അടയാളപ്പെടുന്നു. എം.ടിയും തിരുനെല്ലൂരും ഇടശ്ശേരിയും ആശാനും ജിബ്രാനും മാർക്വേസും മുട്ടത്തു വർക്കിയും ഗൗരി ലങ്കേഷും ഉൾപ്പെടെയുള്ളവരുടെ സർഗബോധ്യങ്ങൾ കാവ്യ വിചാരമായും പുതുകാല സന്ദിഗ്ദ്ധതകളെ നേരിടുന്ന അഭയമുദ്രയായും പല മട്ടിൽ ഈ സമാഹാരത്തിലെ കവിതകളെ നിർണയിക്കുന്നു. എം.ടി (എം.ടി- രമണീയം ഒരു കാലം) ജിബ്രാൻ ( ഒരു വെർജീനിയൻ വെയിൽകാലം) കുമാരനാശാൻ (കായിക്കരയുടെ കരൾ) തിരുനല്ലൂർ കരുണാകരൻ(തിരുനല്ലൂരിന്റെ തിരുസന്നിധിയിൽ ) ഗൗരി ലങ്കേഷ് (ഗൗരി ലങ്കേഷ്) ഈ കവിതകൾ സർഗവാഴ്വുകളും ആത്മവിചാരവുമായി പാരസ്പര്യപ്പെടുന്നു.

”ചോര കൊണ്ടൊരു ഭാരമാം നേരിനെ
കാല ശൂലത്തിനാവില്ല മൂടുവാൻ
തോക്കു കൊണ്ടൊരശാന്തസമസ്യയെ
നേർക്കുവാൻ വിഷക്കാറ്റിനാവില്ല
ആകയാൽ വെയിൽ കത്തും കനൽച്ചൂ-
രാണു ഗൗരിക്കിണങ്ങും വികാരം”
(ഗൗരി ലങ്കേഷ്)

“ചെണ്ട പൊതിയുവാൻ തോൽപ്പണിക്കാരന്റെ
തൊലിയുരിയുന്നതും തലയറുക്കുന്നതും
കണ്ടകക്കാട്ടിൽ നിഷാദന്റെ പെണ്ണിനെ
കാളിക്കു മുന്നിൽ ബലികൊടുക്കുന്നതും
കണ്ടു കരൾ പിളരുന്ന മുത്തച്ഛനെ
പിന്നെയും വാക്കാൽ കഴുവിലേറ്റുന്നതും ”
( പുലപ്പാട്ടുകാർ)

നാം അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് കാലത്തെ വിചാരണ ചെയ്യുന്ന പ്രതിരോധ സ്വരവും കൊണ്ട് ഉൾക്കരുത്താർജിച്ച കവിതകളും ഈ സമാഹാരത്തിലുണ്ട്.

ezhachery-ramachandran-surjith-surendran
Illustration – Surjith Surendran

അതിരുകളില്ലാത്ത കരുതലാണ് കവിതയെന്ന് ഓർമ്മപ്പെടുത്തുകയാണ് ‘വാതിലിൽ മുട്ടുന്നു രോഹിൻഗ്യകൾ ‘എന്ന കവിത. വാക്കു കൊണ്ട്, അലിവെഴും നോക്കു കൊണ്ട് അവരെ വരവേൽക്കാൻ മടി കാട്ടരുതേ എന്ന് കവിതയിൽ. ഒരു നേരത്തെ അന്നത്തിന് , പെൺ മുല മൂടാനൊരു മുറിച്ചേലയ്ക്ക്, തൊണ്ടനനയ്ക്കാൻ ഒരു തൊണ്ട് തണ്ണിയ്ക്ക് കെഞ്ചുന്നവരുടെ മുന്നിൽ നാം വാതിൽ കൊട്ടിയടയ്ക്കരുതേ എന്നാണ് ഉണർത്തുന്നത്. ഭാരതത്തിന്റെ അനശ്വര നീതിബോധങ്ങളെ, ചരിത്രപരമായ പാരസ്പര്യത്തെ, സാരനാഥ സനാതനത്വത്തെ ഋഷി തുല്യമായ് നേദിച്ച് കൊണ്ടാണ് കവിത നീതിയുടെ പക്ഷം സ്ഥാപിക്കുന്നത്.

”വാക്കുകളുടെ കൂടെ ഒഴുകി വരുന്ന ചിത്രങ്ങൾ, വാക്കുകൾ അഴിമുഖം താണ്ടി കടലിലെത്തിയിട്ടും അകമേ ഒഴുകിക്കൊണ്ടിരിക്കന്ന ഇന്ദ്രജാലം ഈ കൃതികളിൽ ഉണ്ട് ” എന്ന് അവതാരികയിൽ സി.രാധാകൃഷ്ണൻ പറയുന്നു. (എരിവും പുളിയുമുള്ള മധുരക്കറി)

വെർജീനിയയിലായാലും ന്യൂയോർക്കിലായാലും ഉഴവൂരിലായാലും അമ്മയും മണ്ണും തന്നെയാണ് ദേശ-കാലാതീതമായ ഉയിരെന്ന് നേർ ചൊല്ലുകയാണ് കവിത-

”എല്ലാം പൊറുക്കുമപാരതയ്ക്കമ്മയെ
ന്നാരാണു പേരിട്ടതാദ്യം?
എല്ലാം മറക്കും വികാരത്തുരുത്തിനു
മണ്ണെന്നു പേരിട്ട നാവാകണം”
(മൂന്നു മനസ്സുകൾ).

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...