HomeTHE ARTERIASEQUEL 03ഭൂമിയെന്ന സാമൂഹിക മൂലധനവും പൊയ്കയിൽ അപ്പച്ചനും

ഭൂമിയെന്ന സാമൂഹിക മൂലധനവും പൊയ്കയിൽ അപ്പച്ചനും

Published on

spot_img

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

അനന്ദു രാജ്

കേരളനവോത്ഥാനത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത ഒരേട് തന്നെയാണ് പൊയ്കയിൽ അപ്പച്ചന്റെയും അനുയായികളുടെയും 1917ലെ ഭൂമി സമ്പാദനം. ആദ്യമായി അടിത്തട്ട് ജനവിഭാഗങ്ങൾ സ്വന്തമായി കാശ് കൊടുത്ത് വാങ്ങിയ ഭൂമി ഇതാണ് എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട പ്രത്യേകത.ചലനമില്ലാത്ത അവസ്ഥയിൽ നിന്നും സാമൂഹിക ചലനക്ഷമതയുള്ള മനുഷ്യരിലേക്ക് തന്റെ ജനതയെ പരിവർത്തനപ്പെടുത്തിയ നടപടി ആയിട്ടായിരുന്നു അപ്പച്ചൻ തന്നെ ആ സംഭവത്തെ പ്രഖ്യാപിച്ചത്. ഭൂമിയുടെ മേലുള്ള അവകാശം സാമ്പത്തിക മൂലധനത്തിനപ്പുറം സാമൂഹികമായ ഒരു മൂലധനം തന്നെയായിരുന്നു കാരണം ഭൂമി കേവലം പ്രദേശം(Territory) എന്ന നിലയിൽ അല്ല നിലനിൽക്കുന്നത് മറിച്ച് സ്വത്ത്(Property) എന്ന നിലയിൽ ആണ്. ഈ ഭൂമിയെന്ന അധികാരത്തിനുമുകളിൽ അവകാശമുണ്ടായിരുന്ന ജനതകൾക്ക് മാത്രമേ സാമൂഹിക പരിവർത്തനത്തിന് സാധിച്ചിരുന്നുള്ളു എന്നതാണ് കേരളത്തിന്റെ ചരിത്രയാഥാർഥ്യം.

ജന്മഭൂവുടമസ്ഥതയിലൂടെ കേരള നമ്പൂതിരികൾ നേടിയിരുന്ന പരമാധികാരം നമുക്കിവിടെ ശ്രദ്ധിക്കാവുന്നതാണ്. രാജകുടുംബത്തിന്റെ കഴിച്ചിലിന് നീക്കിവെച്ചിട്ടുള്ള “ചേരിക്കൽ ജന്മവും”, മതപരമായ ആഘോഷങ്ങൾക്ക് നീക്കിവെച്ചിട്ടുള്ള “ദേവസ്വംജന്മവും” കഴിഞ്ഞാൽ ബഹുഭൂരിഭാഗം വരുന്ന ഭൂമിയും നമ്പൂതിരിബ്രാഹ്മണരുടെയായിരുന്നു എന്ന് ബുക്കാനൻ പറയുന്നുണ്ട്. അതേപോലെ ഈ ഭൂജന്മികൾ സമ്പൂർണ്ണപരമാധികാരികൾ(Sovereigns) ആയിരുന്നെന്നും അവരുടെ പദവി രാജാവിനേക്കാൾ ഉന്നതമായിരുന്നെന്നും തിരുവിതാംകൂർ റെവന്യു മാന്വലിൽ ചേർത്തിരിക്കുന്ന മെമ്മോയറിൽ വിശാഖം തിരുന്നാൾ എടുത്തുപറയുന്നുമുണ്ട്. ഈ സാമൂഹിക നിലകൾക്ക് ഒരല്പം മാറ്റം വരുന്നത് തന്നെ 1760കൾക്ക് ശേഷം ശൂദ്രവിഭാഗങ്ങൾ ഭൂവുടമസ്ഥതയിലേക്ക് കടന്നുവന്നതിന് ശേഷമാണ്. സാമൂഹിക അധികാരഘടനയിലും, ചലനക്ഷമതയിലും വന്ന മാറ്റങ്ങൾക്ക് ഈ ഭൂവുടമസ്ഥതവ്യത്യാനത്തിന് വ്യക്തമായ പങ്കുണ്ട്. ആ നിലയിൽ തന്നെയാണ് അപ്പച്ചന്റെ ഭൂമി സമ്പാദനവും നവോത്ഥാനത്തിൽ ഇടംപിടിക്കുന്നത്.

സവർണ്ണവിഭാഗങ്ങൾ തങ്ങളുടെ അധികാരമുപയോഗിച്ച് അടിത്തട്ട് മനുഷ്യരെ അവരുടെ ആവാസവ്യവസ്ഥകളിൽ നിന്നും, അവർ കാട് വെട്ടിത്തളിച്ച് ഉണ്ടാക്കിയെടുത്ത കൃഷിയിടങ്ങളിൽ നിന്നും പുറത്താക്കുന്നത് അക്കാലത്ത് പതിവായിരുന്നു. അങ്ങനെ ഉണ്ടായ ഒരു ലഹളയായിരുന്നു കൊഴുക്കുച്ചിറ ലഹള. അതിനെതുടർന്നാണ് സ്വന്തമായി ഭൂമി സമ്പാദിക്കാൻ അപ്പച്ചനും അനുയായികളും തോട്ടം മേഖലയിൽ ഊഴിയവേലയ്ക്ക്(Bonded Labour) പോവുന്നത്. തന്റെ ജനതയ്ക്ക് താമസിക്കാൻ സ്വന്തമായി ഭൂമി വേണം എന്ന് പറഞ്ഞുകൊണ്ട് അപ്പച്ചൻ പ്രത്യക്ഷ രക്ഷ ദൈവസഭയുടെ പേരിൽ വാങ്ങാൻ പോവുന്ന 55 ഏക്കർ 36 സെന്റ് സ്ഥലത്തിന്റെ മുഴുവൻ തുകയും കണ്ടെത്താനായിരുന്ന അവർ മുണ്ടക്കയത്തിന് അടുത്തുള്ള ചിറ്റടി എന്ന പ്രദേശത്തെ പാലാമ്പടം ട്രോപിക്കൽ പ്ലാന്റേഷന്റെ കീഴിലുള്ള തോട്ടത്തിൽ ഊഴിയവേലയ്ക്ക് പോവാൻ തീരുമാനിച്ചതും ഏകദേശം ഒന്നരവർഷക്കാലം അവിടെ ജോലി ചെയ്തതും.

വളരെ ദുരിതവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചിറ്റടിതോട്ടത്തിലെ അപ്പച്ചന്റെയും അനുയായികളുടെയും അവസ്ഥ. രാവിലെ മുതൽ വൈകുന്നേരം വരെ അവർ കരാർ ജോലി ചെയ്തു. അപ്പച്ചനും അനുയായികൾക്കൊപ്പം ജോലി ചെയ്തു. തങ്ങളുടെ ദൈവം കഷ്ടപ്പെടുന്നത് അവർക്ക് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു അതുകൊണ്ട് തന്നെ കൂടെ ജോലി ചെയ്ത മത്യാസ് എന്ന ശിഷ്യൻ അപ്പച്ചനോട് ജോലി ചെയ്യേണ്ടെന്നും, തങ്ങൾ കഷ്ടപ്പെട്ടോളാം എന്നും പറഞ്ഞു. എന്നാൽ അപ്പച്ചൻ മറുപടി പറഞ്ഞത്, “എന്റെ സന്തതികൾക്ക് ഭൂമി കിട്ടുന്നതിന് ഞാൻ തന്നെ കഷ്ടപ്പെടണം ” എന്നതായിരുന്നു. പ്രതികൂലസാഹചര്യവും കഷ്ടപ്പാടുംകൊണ്ട് അനേകർ ആരോഗ്യം ക്ഷയിച്ചും മലമ്പനി വന്നും മരണപ്പെട്ടു. എങ്കിലും അവർ നിർത്താതെ പണി തുടർന്നുകൊണ്ടേയിരുന്നു. അക്കാലത്തവിടെ ആണുങ്ങൾക്ക് എട്ടണയും പെണ്ണുങ്ങൾക്ക്‌ ഏഴണയുമായിരുന്നു കൂലി. അങ്ങനെ തോട്ടത്തിൽ തന്നെ മാലിപ്പുര കെട്ടി താമസിച്ച് അപ്പച്ചനും കൂട്ടരും തങ്ങളുടെ ലക്ഷ്യം സാക്ഷാത്ക്കരിച്ചു.

ചങ്ങനാശ്ശേരിക്ക് സമീപം തങ്ങൾ നേടിയ ഭൂമിയിൽ വന്നു നിന്ന് അപ്പച്ചൻ ആ സ്ഥലത്തെ നോക്കി ഇത് സ്വർഗ്ഗമാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ അപ്പച്ചൻ ആ സ്ഥലത്തിന് അമരപുരം(മരണമില്ലാത്ത ഭൂമി) എന്ന് പേരിട്ടു. അവിടെ തന്റെ അനുയായികളെയും, പുറത്തുള്ള വ്യത്യസ്ത വിഭാഗം മനുഷ്യരെയും അധിവസിപ്പിച്ചു. അങ്ങനെ ആരുടെയെങ്കിലും നഷ്ടപരിഹാരമായോ, ഔദാര്യമായോ ലഭിച്ച ഭൂമിയല്ലാതെ അടിത്തട്ട് ജനവിഭാഗം സ്വന്തം ചില്ലികാശുകൾകൊണ്ട് ആദ്യമായി ഭൂമി സ്വന്തമാക്കി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...