ഒ.വി വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് വിഭാഗങ്ങളിലായി, പി. എഫ് മാത്യൂസ്, നിധിൻ വി. എൻ, വി. എം ദേവദാസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
അടിയാളപ്രേതം എന്ന നോവലിലൂടെ പി. എഫ് മാത്യൂസ് നോവൽ പുരസ്‌കാരം നേടിയപ്പോൾ, കാടിന് നടുക്കൊരു മരമെന്ന കഥയിലൂടെയാണ് വി. എം ദേവദാസ് മികച്ച കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ നിധിൻ, ചാച്ഛൻ എന്ന കഥയിലൂടെ യുവകഥാ പുരസ്‌കാരം നേടി. ഫെബ്രുവരി 26 ന്, തസ്രാക്കിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല