Homeഅനുഭവക്കുറിപ്പുകൾഓട്ടോക്കാരന്റെ "സാധനം"

ഓട്ടോക്കാരന്റെ “സാധനം”

Published on

spot_imgspot_img

അനുഭവക്കുറിപ്പ്

അനുപ്രിയ രാജ്

പണ്ട് പണ്ട്… അങ്ങനെ പറയുമ്പോൾ കൊറോണ കാലത്തിനും മുന്നേ… അമ്മയും ഭാര്യയുമാകുന്നതിനും മുന്നേ… യൗവനത്തിലേക്ക് പ്രവേശിക്കുന്നതിനും മുന്നേ… വയസ്സ് പതിമൂന്നിനും പതിന്നാലിനും മധ്യേ…  നൃത്തകലയോട് ഒരുതരം ഭ്രാന്തമായ സ്നേഹവും പഠിത്തത്തോട് അപാരമായ വിരക്തിയുമുണ്ടായിരുന്ന കാലം. നിർത്തകിയായി അത്യുന്നതങ്ങളിൽ എത്തുന്നതായുള്ള ദിവാസ്വപ്നങ്ങളിൽ മുഴുകി കൗമാര ദിനങ്ങൾ പാഴായി പോകുന്നതിനെക്കുറിച്ചൊന്നും അന്നൊക്കെ ബോധവതിയായിരുന്നില്ല. നൃത്തമൊഴികെ ചുറ്റിനും നടക്കുന്ന സാമൂഹ്യപരമായ സംഭവങ്ങളോട് മുഖം തിരിഞ്ഞുനിന്നുക്കൊണ്ട് “പൊട്ടി പെണ്ണന്ന” ലേബൽ ലഭിച്ചതിൽ അഭിമാനം തോന്നിയിരുന്ന നിമിഷങ്ങൾ അങ്ങനെ കടന്നു പോകവേ അന്നൊരിക്കൽ അങ്ങനെയൊരു സംഭവമുണ്ടായി. സാധാരണയായി നൃത്ത ക്ലാസ്സിന് ശേഷം ഓട്ടോയിലാണ്‌ വീട്ടിലേയ്ക്ക് മടങ്ങുക. ക്ലാസ്സ്‌ കഴിയുമ്പോയ്ക്കും അവശതയുടെയും വിശപ്പിന്റെയും പരകോടിയിലെത്തിയിരിക്കും. പിന്നെ ബസ്സിൽ തൂങ്ങിനിന്നുക്കൊണ്ട് യാത്ര ചെയ്യാനുള്ള ആവതുമുണ്ടാകില്ല. പതിവ് പോലെ ഓട്ടോയ്ക്ക് കൈകാണിച്ചു. എന്റെ മുഖത്ത് പോലും നോക്കാതെ എവിടെയാണ് പോകേണ്ടതെന്നു ഓട്ടോക്കാരൻ ചോദിച്ചു.

“കുമാരപുരം” ധൃതിയിൽ മുഴുപ്പിച്ചുകൊണ്ട് ഓട്ടോയിൽ കയറിക്കൂടി. വൈകുന്നേരത്തെ കുളിർമയുള്ള ഇളംകാറ്റേൽക്കുമ്പോൾ സാങ്കല്പിക ലോകങ്ങളുടെ സൗന്ദര്യം ഇരട്ടിക്കും. തഞ്ചാവൂരിലെ ശിൽപചാതുരി കൊത്തിവെച്ച തൂണുകളുടെ പശ്ചാത്തലത്തിൽ ആരും നോക്കി നിന്നുപോകുന്ന നടന മുഹൂർത്തങ്ങളുടെ സ്വപ്നസുരഭിലമായ ലോകത്തിലേയ്ക്ക് മെല്ലെ ഞാൻ പ്രവേശിച്ചു. ” ശരീര സൗന്ദര്യത്തിലും നടന ഭംഗിലും ഉന്മത്തരായി എന്റെ പിന്നാലെ പായുന്ന പുരുഷ കേസരികൾ… ” അങ്ങനെ സങ്കല്പിക ലോകം വികസിച്ചു വരുന്നതിനിടയിലാണ് അല്പം ഗൗരവമുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടത്. “പതിനഞ്ചു മിനിറ്റ് കൊണ്ട് ക്ലാസ്സിൽ നിന്നും ഓട്ടോയിൽ വീട്ടിൽ എത്തിയിരുന്നതാണല്ലോ! ഇതിപ്പോൾ സമയം കുറെയായല്ലോ… ഈശ്വരാ! ഇയാൾ ഇതെങ്ങോട്ടാണ് പോകുന്നത്…” വീട്ടിലേയ്ക്കുള്ള വഴിയിൽ പരിചിതമല്ലാത്ത കാഴ്ചകൾ കണ്ടുത്തുടങ്ങിയപ്പോൾ ഞാനാകെ വിരളാൻ തുടങ്ങി. അപ്പോഴാണ് ആ ഓട്ടോ ഡ്രൈവറെ ഞാൻ ശ്രദ്ധിയ്ക്കുവാൻ തുടങ്ങിയത്. ചെറുപ്പക്കാരൻ, ഒതുക്കമില്ലാത്ത ചെമ്പൻ മുടി, മുന്നിലത്തെ കണ്ണാടിയിലൂടെ ഇടയ്ക്കിടയ്ക്ക് അയാളെന്നെ നോക്കുന്നുണ്ട്. ആ കണ്ണാടിയിലൂടെ ഞാനും അയാളെ നോക്കി. അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭയത്തിൽ കുതിർന്ന കാമം പ്രകടമായിരുന്നു.

“ഈ വഴിയല്ലല്ലോ പോകേണ്ടത്” നേരിയ ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഈ വഴി പോയാൽ പെട്ടന്നെത്തും” പതിഞ്ഞ ശബ്ദത്തിൽ ഓട്ടോക്കാരൻ പറഞ്ഞു.

എന്നാൽ ഓട്ടോയിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ടിപ്പോൾ മണിക്കൂറുകൾ കഴിഞ്ഞെന്നും എളുപ്പമെത്തുന്ന വഴിയിൽക്കൂടെ പോകുമ്പോൾ ഇതെങ്ങനെ സംഭവിക്കുമെന്ന ചോദ്യം ഉള്ളിൽത്തന്നെ ഞാൻ ഒതുക്കിവെച്ചു. അയാളൊരു പെട്രോൾ പമ്പിലേക്ക് ഓട്ടോ തിരിച്ചു. വിജനമായ വഴിയിൽ നിന്നുമാറി കുറച്ചാളുകളെ കണ്ടപ്പോൾ തെല്ലൊരാശ്വാസം തോന്നി. “പെട്രോളടിക്കാൻ 200 രൂപ വേണം” അധികാരത്തോടെയുള്ള അയാളുടെ ചോദ്യം കേട്ട് ഞാൻ അന്തംവിട്ടുപോയി. ഇയാളുടെ ഓട്ടയുടെ പെട്രോളടിക്കേണ്ടത് ഞാനാണോ? എന്ന പ്രസക്തമായ ചോദ്യം ഉള്ളിലൊതുക്കിക്കൊണ്ട് അയാൾ ആവശ്യപ്പെട്ട 200 രൂപ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാൻ കൊടുത്തു. എന്റെ കയ്യിൽ നിന്നും കാശും വാങ്ങി പെട്രോളടിച്ച ശേഷം എന്നെ നോക്കിയിളിച്ചുക്കൊണ്ട് അയാൾ ഓട്ടോ ഓടിക്കുവാൻ തുടങ്ങി. ഇപ്പോളയാൽ ഒരു വശത്തേയ്ക്ക് ചെരിഞ്ഞാനിരിക്കുന്നത്.

ഇതിലെന്തോ പന്തികേടുണ്ടെന്ന് ഞാൻ ഉറപ്പിച്ചു. ഞാനാകെ വിറളിവിയർക്കാൻ തുടങ്ങി. എന്ത് ചെയ്യണമെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. ഓട്ടോയിൽ നിന്നുമെടുത്തു ചാടിയാലോ! രക്ഷിക്കണേ… എന്ന്‌ വിളിച്ചുക്കൂവിയാലോ!
ങേ… എന്താണത്! പെട്ടന്നായിരുന്നു അയാൾ ചെയ്ത ആ പ്രവർത്തി എന്റെ ശ്രദ്ധയിൽ പതിഞ്ഞത്. മുണ്ട് മാറ്റി അയാൾ എന്തിലോ തടവുന്നു… എന്തില്ലാണ് തടവുന്നതെന്ന് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് അയാൾ ഇടത് വശത്തേയ്ക്ക് ചേർന്നിരുന്നു. ഞാൻ സ്തബ്ധയായി. ഭയം കൊണ്ട് വിറയ്ക്കാൻ തുടങ്ങി. എന്ത് ചെയ്യണം എന്ത് ചെയ്യണമെന്ന് ഞാൻ എന്നോട് തന്നെ ആവർത്തിച്ചു ചോദിച്ചുക്കൊണ്ടേയിരുന്നു. ശബ്ദത്തിന്റെ ഘനം ആവുന്നത്ര ഇരട്ടിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, വണ്ടി നിർത്ത്!

അയാൾ ഞെട്ടി. പെട്ടന്ന് തന്നെ അയാൾ ഓട്ടോയ്ക്ക് ബ്രേക്കിട്ടപ്പോൾ ഞാനും ഞെട്ടി. ഓട്ടോയിൽ നിന്നും ചാടിയിറങ്ങിയ ഞാൻ അന്തംവിട്ടുക്കൊണ്ട് ഓട്ടോക്കാരനെ നോക്കി. 300 രൂപ! ഒന്നുമേ സംഭവിച്ചില്ലയെന്ന മട്ടിൽ ഓട്ടോക്കാരൻ ഓട്ടത്തിന്റെ കാശ് ആവശ്യപ്പെട്ടു. “എന്താണ് സംഭവിച്ചത്! എല്ലാം തോന്നലായിരുന്നോ? അയ്യോ! 300 രൂപ കൂടുതലല്ലേ?” എല്ലാ ചോദ്യങ്ങളും ഉള്ളിൽ കടിച്ചുപിടിച്ചുകൊണ്ട് അനുസരണയുള്ള കുട്ടിയെപ്പോലെതന്നെ അയാൾ ആവശ്യപ്പെട്ട ഓട്ടോക്കൂലി ഞാൻ കൊടുത്തു. അയാൾ ശരവേഗത്തിൽ വണ്ടിവിട്ടു. പെട്ടന്ന് തന്നെ അടുത്ത ഓട്ടയ്ക്ക് കൈക്കാണിച്ച്‌ ഓട്ടയിൽ കയറി ഞാൻ വീട്ടിലെത്തി. ഓട്ടോക്കൂലിയായി 100 രൂപയും കൊടുത്ത് നിശബ്ദമായി വീട്ടിൽക്കയറി ഒരു കുളിക്കഴിഞ്ഞു കട്ടിലിലേയ്ക്ക് കിടന്ന് മെല്ലെ കണ്ണുകളടച്ചു. അപ്പോഴും എനിക്കെന്റെ നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു.

ആ സംഭവത്തിന്‌ വളരെ നാളുകൾക്ക് ശേഷം… ഭാര്യയും അമ്മയുമായതിന് ശേഷം …. ഒറ്റയ്ക്കും കൂട്ടായും അപരിചിതരുമായും ഞാനിപ്പോൾ യാത്ര ചെയ്യുന്നുണ്ട് . നാടും നഗരവും കാടും മലയുമൊക്കെ ഞാൻ കൺകുളിർക്കേ കാണുന്നു. എങ്കിലും ഓരോ യാത്രയ്ക്ക് തിരിക്കുമ്പോഴും ആ ഓട്ടോക്കാരനും അവന്റെ കോപ്പിലെ “സാധനവും” ഒരു ചൂട്ടുവെളിച്ചം പോലെ എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...