അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു പെരുങ്കളിയാട്ടം. ദേശീയ പുരസ്‌കാരം ലഭിച്ച കളിയാട്ടത്തിന്റെ തുടര്‍ച്ചയാണോ ഈ ചിത്രമെന്ന പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാഥികന്റെ പ്രചാരണാര്‍ത്ഥം സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കളിയാട്ടത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ചിത്രം അക്കിര കുറോസോവയ്ക്കും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ചിത്രമായ സെവന്‍ സമുറായിക്കുമുള്ള ആദരവായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്ന് ജയരാജ് പറഞ്ഞു.
ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, ബിഎസ് അവിനാഷ് എന്നിവരാണ് ‘ഒരു പെരുങ്കളിയാട്ടം’ എന്ന ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരുന്നു മുമ്പ് ജയരാജ് സുരേഷ് ഗോപി നായകനായ ‘കളിയാട്ടം’ ഒരുക്കിയത്. മഞ്ജുവാര്യര്‍, ബിജു മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍.
ചിത്രത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1954 ല്‍ ഇറങ്ങിയ ജാപ്പാനീസ് സമുറായ് ചിത്രമാണ് ‘സെവന്‍ സമുറായി’. കൊള്ളക്കാരില്‍ നിന്ന് തങ്ങളുടെ വിളകള്‍ സംരക്ഷിക്കാന്‍ റോണിനെ (യജമാനനില്ലാത്ത സമുറായി) തേടുന്ന ഗ്രാമീണരുടെ കഥയായിരുന്നു ‘സെവന്‍ സമുറായി’.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല