ചിത്രരചനാ മത്സരവും ക്യാമ്പും സംഘടിപ്പിക്കുന്നു

0
665

ഒളവറ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ ക്യാമ്പും മത്സരവും സംഘടിപ്പിക്കുന്നു. മെയ് 17ന് ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി കേരള ക്ഷേത്രകലാ അക്കാദമി മെമ്പറും പ്രശസ്ത ചിത്രകാരനുമായ ഗോവിന്ദന്‍ കണ്ണപുരം ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ചിത്രകലാ ക്യാമ്പിന് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ കെ.കെ.ആര്‍ വെങ്ങര നേതൃത്വം നല്‍കും. വൈകിട്ട് അഞ്ച് മണിയ്ക്ക് നടക്കുന്ന സമാപന ചടങ്ങ് പ്രശസ്ത ചിത്രകാരന്‍ ശ്യാമ ശശി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വേദിയില്‍ വിവധ പരിപാടികള്‍ അരങ്ങേറും.

 

LEAVE A REPLY

Please enter your comment!
Please enter your name here