‘നൊണ’ നാടക പ്രദര്‍ശനം 11ന്

0
990

ഇരട്ടി മഹീന്ദ്ര എക്സലന്‍സ് തിയറ്റര്‍ അവാര്‍ഡ്‌ (മെറ്റ) ലഭിച്ച ജിനോ ജോസഫിന് 11-ന് ജന്മനാടിന്റെ ആദരം. മികച്ച നാടകം, സംവിധായകന്‍, ലൈറ്റ് ഡിസൈന്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിച്ച നൊണ നാടകവും അന്നേദിവസം അരങ്ങേറും. എടൂരിലെ മുറ്റം നാട്ടുകൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്.

എടൂരിലെ എല്‍പി സ്കൂള്‍ മൈതാനത്ത് നാടകത്തിനു വേണ്ടി പ്രത്യേകം വേദി തയാറാക്കും. വൈകിട്ട് ആറിനും എട്ടരക്കുമായി രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം പുസ്തകോത്സവവും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here