നിഴലാഴം…

0
1370
athmaonline-the-arteria-photostories-sabari-janaki

ഫോട്ടോസ്റ്റോറി

ശബരി ജാനകി

പ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. വർണ്ണമോ അവർണ്ണമോ ആയ പിൻവെളിച്ചെങ്ങളിൽ ചടുല വേഗത്തിൽ ചലിക്കുന്ന വന ജീവിതങ്ങളെ ഞാൻ പലപ്പോഴും നിശ്ചലമാക്കി. പൂർവ്വാഹ്നവും സായാഹ്നവും മിഴി തുറക്കുന്ന കാലഗതികളിൽ ചാഞ്ഞും ചരിഞ്ഞും ശാഖീദളങ്ങളെ ചുംബിക്കുന്ന സ്വർണ്ണവർണ്ണങ്ങൾ ആ നിഴൽരൂപങ്ങൾക്കൊപ്പം നിറഞ്ഞാടി. ആനയും, കാട്ടുപോത്തും, കാട്ടാടും, പുള്ളിമാനും, തുമ്പിയും, തുന്നാരനും നിഴൽ ചേലചുറ്റി നൃത്തം ചെയ്തു. ആസ്വാദകനോട് നേരിട്ട് സംവദിക്കുന്ന ഈ മനോഹര ഛായചിത്രങ്ങളിലേക്ക് ഓരോ ദേശാന്തരഗമനങ്ങളിലും എൻറെ ക്യാമറക്കണ്ണുകൾ മിഴിതുറന്നു…

ബന്ദിപ്പൂരിലെ പുലർവേള…. മഞ്ഞുകണങ്ങളാൽ മിഴി തുറക്കുന്ന പുൽനാമ്പുകളും അവയ്ക്കിടയിൽ തല യുയർത്തി നിൽക്കുന്ന വൻമരങ്ങളുടെ നിഴൽ രൂപങ്ങളും കണ്ടാണ് ഞാൻ അവിടെ കാത്തിരുന്നത്. ഉദയസൂര്യന്റെ സ്വർണ്ണ കിരണങ്ങൾ ഫ്രെയിമിലേക്ക് ചാഞ്ഞു വീഴുന്നുണ്ട്. ഏകാന്തമായ ആ കാത്തിരിപ്പിനൊടുവിൽ ഒരു മാൻകൂട്ടം ഈ വർണ്ണ വേദിയിലേക്ക് ഓടിക്കയറി… സെക്കൻഡുകൾക്കുള്ളിൽ ആ സുന്ദര നിമിഷം ക്യാമറയിൽ പതിഞ്ഞു…

സഹ്യാദ്രിയുടെ തലയെടുപ്പാണ് ആനമുടി ഒരു സായാഹ്നത്തിൽ ആനമുടിക്കു മുകളിലെ കരിമ്പാറയിയിൽ കയറി തല ഉയർത്തി ഞങ്ങളെ നോക്കിയ വരയാട്…

മറ്റൊരിക്കൽ കോർബറ്റിലെ രാംഗംഗ നദി കടന്ന് മറുതീരമണയുന്ന ആനക്കൂട്ടം പൊടിമണൽ പടർത്തി ക്യാമറയ്ക്ക് മുന്നിൽ നിറഞ്ഞാടിയ നിമിഷങ്ങൾ…

പറമ്പിക്കുളത്ത് അലസമായി ഇളംവെയിലിൽ എന്തൊക്കെയോ ചികഞ്ഞ് ഒരു കാട്ടുപന്നി. പുലർവെട്ടത്തിൽ തലയൊന്നു പൊക്കി എന്നെ നോക്കി… ക്യാമറ കൺചിമ്മിയടഞ്ഞു.

വയനാട് തിരുനെല്ലി റോഡരികിൽ പുലർകാല സവാരിയിൽ പുള്ളിമാനും കുഞ്ഞും. പ്രകൃതിയൊരുക്കിയ ക്യാൻവാസിൽ വരച്ചെടുത്ത ഛായാപടം…

ഇങ്ങനെ എത്രയെത്ര ചിത്രങ്ങൾ… നിഴലും വെളിച്ചവും എനിക്കു നൽകിയ അഭൗമ സൗന്ദര്യത്തിന് തൂമഞ്ഞിന്റെ ഊഷ്മളത…

athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-015
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-014
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-014
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-014
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-014
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-010
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-003
© Sabari Jaanaki
athmaonline-the-arteria-photostories-sabari-janaki-001
© Sabari Jaanaki

sabari-jaanaki-athmaonline-the-arteria-photostories

Sabari Janaki

A Passionate Wildlife Photographer.

  • Natural History Meuseum Wildlife Photographer of the Year Finalist.
  • Sanctuary Asia Photography award.
  • Kerala state Wildlife Photography award.
  • Kerala Lalithakala. Academy Award
  • Sahyadri Wildlife Photography Award.
  • ANHS Wildlife Photography Award.
  • Lightsource Photography Fellowship.
    Etc…..

Photographs and Writings published in all leading Newspapers and Magazines…..

Malappuram Kerala. India.
sabarimuriyankandan@gmail.com

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here