ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. ‘വേലൈക്കാരന്‍’, ‘സൂപ്പര്‍ ഡീലക്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. അമീര്‍ ഖാന്‍ ചിത്രം ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരിയാണ് ആ ആരാധകന്‍. ഫഹദിനെ കുറിച്ചുള്ള നിതേഷിന്റെ ട്വീറ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ഫഹദ് ഫാസിലൊരു ടെറിഫിക് ആക്ടറ്റര്‍ ആണെന്നും താനിപ്പോള്‍ ഒരു ഫഹദ് ഫാനാണെന്നുമാണ് നിതേഷിന്റെ വെളിപ്പെടുത്തല്‍.
#KumbalangiNights #MaheshintePrathikaram #SuperDeluxe #NjanPrakashan Fahadh Faasil is terrific in whatever role he plays. Discovered him a bit late but a big FAN now. Please keep entertaining us with your superb work brother.#FahadhFaasil
— Nitesh Tiwari (@niteshtiwari22) May 8, 2019
കുമ്പളങ്ങി നൈറ്റ്‌സ്, സൂപ്പര്‍ ഡീലക്‌സ്, മഹേഷിന്റെ പ്രതികാരം, ഞാന്‍ പ്രകാശന്‍- ഫഹദ് ഫാസില്‍ ഒരു ടെറിഫിക് ആക്ടറാണ്. ചെയ്യുന്ന എല്ലാ വേഷങ്ങളും മികച്ചതാക്കുന്നു. വൈകിയാണ് ഞാന്‍ ഫഹദിനെ കുറിച്ച് കേട്ടത്, പക്ഷെ വലിയൊരു ആരാധകനാണ് ഇപ്പോള്‍. നിങ്ങളുടെ മനോഹരമായ അഭിനയത്തിലൂടെ ആളുകളെ എന്റര്‍ടെയിന്‍ ചെയ്തു കൊണ്ടേയിരിക്കൂ സഹോദരാ എന്നാണ് നിതേഷിന്റെ ട്വീറ്റ്.