നിപ്പ മുൻകരുതൽ ടൂറിസത്തിലും. കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളോട് തൽക്കാലത്തേക്ക് മലബാറിലെ ജില്ലകളിലൂടെ യാത്ര ചെയ്യാതിരിക്കാൻ ടൂറിസം വകുപ്പിന്റെ നിർദേശം. മുൻ കരുതൽ എന്ന നിലക്കാണ് ഇങ്ങനെയൊരു നിർദേശം ടൂറിസം സെക്രട്ടറി രാജീവ് സദാനന്ദൻ പുറപ്പെടുവിച്ചത്.
“കോഴിക്കോട് ചില പ്രദേശങ്ങളിൽ നിപ്പ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരള സർക്കാർ കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളായ വയനാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഊർജ്ജിത രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. അതുകൊണ്ടു തന്നെ
കേരളത്തിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും അധിക ശ്രദ്ധ വേണമെന്നു തോന്നുന്നവർക്ക് മേൽ പറഞ്ഞ ജില്ലകളിലൂടെയുള്ള യാത്ര ഒഴിവാക്കാവുന്നതാണ്.”
ഇതാണ് നിർദേശത്തിൽ ഉള്ളത്.