കൊയിലാണ്ടി എയ്ഞ്ചല്‍ കലാകേന്ദ്രത്തിന്റെ 15-ാം വാര്‍ഷികാഘോഷം മെയ് 28ന് സൂരജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് സ്‌കൂള്‍ കലോത്സവങ്ങളില്‍ എയ്ഞ്ചലിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.
രാവിലെ 10 മണിമുതല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, ഇന്‍സ്ട്രുമെന്റ് മ്യൂസിക്കല്‍ ഫ്യൂഷന്‍, കരോക്കെ, ഗാനമേള എന്നിവ ആരംഭിക്കും. വൈകിട്ട് ആറ് മണിയ്ക്ക് പ്രശസ്ത സിനി-ടിവി ചാനല്‍ കലാകാരന്മാരെ അണിനിരത്തി എയ്ഞ്ചല്‍ നൈറ്റ് നടക്കും.