ഇന്ന് ഞെരളത്ത് രാമപ്പൊതുവാളിൻറെ ജന്മനാൾ. സോപാനസംഗീതം എന്ന കലയെ ജനകീയവൽക്കരിച്ച മഹാനായ കാലാകാരൻറെ ആത്മവിചാരങ്ങളെ പിന്തുടർന്ന് അതേ കർമ്മപഥങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മകൻ ഞരളത്ത് ഹരിഗോവിന്ദൻ ഇന്ന് ഫെയ്സ് ബുക്കിൽ കുറിച്ചത്.
“ഇന്ന് മകരമാസത്തിലെ അശ്വതി…..രാമൻ എന്ന ഞെരളത്ത് രാമപ്പൊതുവാള്‍ ജനിച്ചദിവസം….എല്ലാ അവഗണനകളും അവഹേളനങ്ങളും അഭിനന്ദനങ്ങളും അചഞ്ചലമായ അനുഭവോർജം ആയി കണ്ട് 1916 മുതൽ 1996 വരെ യഥാര്‍ത്ഥ അവധൂത ലക്ഷണങ്ങളോടെ 80 വർഷം ജീവിച്ച അച്ഛൻറെ പിറന്നാൾ….കൃത്രിമമായ അനുസ്മരണങ്ങളോ യോഗങ്ങളോ ഇന്നില്ല…..ആ പേരിൽ ആവുന്നത്ര മറ്റു കലാപ്രവർത്തകർക്ക് അവസരങ്ങളും അർഹിക്കുന്ന പ്രതിഫലവും മാനവും നൽകി കഴിയുന്നു മിഥുനമാസത്തിലെ അശ്വതിക്കാരനായ ഈ മകൻ….അതിനേക്കാൾ അച്ഛൻറെ പേരിൽ മറ്റൊരാഘോഷവും മഹത്വമുള്ളതായി ഞാൻ കാണുന്നില്ല്യ…”