ആലപ്പുഴ: നെഹ്റുട്രോഫി ഭാഗ്യചിഹ്നത്തിന് നിങ്ങൾക്കും പേരിടാം. വാട്സാപ്പ്, ഫെയ്സ്ബുക്ക് എന്നീ സമൂഹമാധ്യമത്തിലൂടെ പേര് നിർദേശിക്കാം. വാട്സാപ്പിൽ ഭാഗ്യചിഹ്നത്തിന് നിർദേശിക്കുന്ന പേര്-, കോൺടാക്‌ട് നമ്പർ എന്നിവ ഒറ്റ മെസേജ് ആയി 9496003212 എന്ന നമ്പരിൽ അയക്കണം. ഫെയ്സ്ബുക്ക് വഴിയാണെങ്കിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ആലപ്പുഴ എന്ന അക്കൗണ്ടിലേക്ക് നിർദേശിക്കുന്ന പേര്-, കോൺടാക്‌ട് നമ്പർ എന്നിവ ഒറ്റ മെസേജായി അയക്കണം. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുവരെയാണ് സമയം. വിജയികൾക്ക് മുല്ലയ്‌ക്കൽ നൂർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകുന്ന സ്വർണനാണയമാണ് സമ്മാനം.