നാഷണൽ ട്രൈബൽ ഫെസ്റ്റ്‌ അട്ടപ്പാടിയിൽ

0
579

അട്ടപ്പാടി ആദിവാസി ഡെവലപ്‌മെന്റ്‌ ഇനീഷ്യേറ്റീവ്‌ (ആദി)ന്‍റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നാഷണൽ ട്രൈബൽ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ആദിവാസി ജനതയുടെ തനതായ ഭാഷയും സംസ്കാരവും പാരമ്പര്യ കലകളും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഗോത്ര വർഗ്ഗങ്ങളുടെ സംസ്കാരിക വൈവിധ്യങ്ങളുടെ അതിജീവനം സാധ്യമാക്കുക, സ്വത്വബോധം ഉണർത്തി ആദിവാസികളിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മെയ്‌ 5,6 തിയ്യതികളിലായി മട്ടത്തുകാട്‌ ആദിയിൽ വെച്ചാണ് ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌. ആദി, വിവിധ ആദിവാസി സംഘടനകൾ, ഊരു മൂപ്പന്മാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിൽ ഗുജറാത്ത്‌, ആന്ധ്രപ്രദേശ്‌, ജാർഗണ്ഢ്‌, തമിഴ്‌നാട്‌, കർണ്ണാടക, കേരള എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഗോത്രങ്ങൾ പങ്കെടുക്കും.

മെയ്‌ 5 ശനിയാഴ്ച്ച ഗോത്രപൂജയോടെ ഫെസ്റ്റിന് തുടക്കമാവും. വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ ‘ ആദിവാസി സ്വത്വം; അവകാശങ്ങൾ, അതിജീവനം, വെല്ലുവിളികൾ ‘ എന്ന വിഷയത്തിൽ സെമിനാർ നടക്കും. സാമൂഹ്യ പ്രവർത്തക ദയാബായി, തമിഴ്‌നാട്‌ മുൻ അഡീഷണൽ ചീഫ്‌ സെക്രടറി ക്രിസ്തു ദാസ്‌ ഗാന്ധി ഐ.എ.എസ്‌, മണ്ണാർക്കാട്‌ എം.എൽ.എ എൻ. ശംസുദ്ധീൻ, എഴുത്തുകാരൻ കെ.സഹദേവൻ എന്നിവർ സംബന്ധിക്കും.

രണ്ടാം ദിനമായ ഞായറാഴ്ച്ച നടക്കുന്ന ആദിവാസി മേളയിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പത്മശ്രീ ലക്ഷ്മികുട്ടിയമ്മ വിശിഷ്ടാതിഥിയായിരിക്കും. പാർലമെന്റംഗം എം.ബി രാജേഷ്‌ ഉൽഘാടനം നിർവ്വഹിക്കും. ദയാബായി അഭിനയിച്ച ആദിവാസി ജീവിത സിനിമ കാന്തൻ പ്രദർശനം നടത്തും. വിവിധ മേഖലകളിൽ വിജയം നേടിയ ആദിവാസികളെ ആദരിക്കും. തുടർന്ന് വിവിധ ആദിവാസി ഗോത്രകലകളുടെ അവതരണം അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here