സുഖ്ദേവ് കെ.എസ്
കൊറോണക്കാലം അതിജീവനത്തിന്റേതു കൂടിയാണ്. അങ്ങനെ ആകുമ്പോൾ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പൊന്നടുക്കത്ത് നാരായണൻ നമ്പൂതിരി എന്ന അതുല്യ കലാകാരന്റെ ലോക് ഡൗൺ വിശേഷങ്ങളും പ്രധാനപ്പെട്ടവയാണ്…
പാരമ്പര്യ രീതികളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം ഉപാധികൾ ഇല്ലാത്ത സ്നേഹം ചേർത്തുവെച്ച് വെള്ളിയിലും ചെമ്പ് തകിടിലും ഈ കലാകാരൻ തീർക്കുന്ന അൽഭുതങ്ങളെ കുറിച്ച് കൂടുതൽ അറിയാം..
പൂജാകർമ്മകൾ സർഗാത്മകമായി, രാഗ നിമദ്ധമായി ചെയ്തു പോരുന്ന ഒരു കൂട്ടായ്മക്കൊപ്പമാണ് നാരായണൻ നമ്പൂതിരിയും വളർന്നത്.
വിവിധ തരം പൊടികൾ ഉപയോഗിച്ച് പത്മം (സങ്കീർണ്ണമായ കണക്കുകളെ അധികരിച്ച് ദൈവീക ചടങ്ങുകൾക്ക് നിലത്ത് നിർമ്മിക്കുന്ന രൂപങ്ങൾ) വ്യത്യസ്തമായ ശൈലിയിലൂടെയാണ് നാരായണൻ നമ്പൂതിരി നിർമ്മിക്കുന്നത്. ഇത് ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്..
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന, സത്വരജസ്തമോ ഗുണങ്ങളെ കാണിക്കുന്ന പ്രകൃതിവർണ്ണങ്ങളായ അരിപ്പൊടി, മഞ്ഞൾപ്പൊടി, മഞ്ഞളും ചുണ്ണാമ്പും കലർത്തി ഉണ്ടാക്കുന്ന ചുകന്ന പൊടി, ഉമിക്കരി, ഇലകൾ പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്. ദുബായ്, ബഹറിൻ ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും നാരായണൻ നമ്പൂതിരി തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്…
പൗരാണിക കാലം മുതൽ ആരാധനാക്രമങ്ങളിൽ നിറഞ്ഞു നിന്ന ഒരു ശൈലിയെ സ്വയം നേടിയ വിദ്യാഭ്യാസം കൊണ്ട് ഈ കലാകാരൻ വ്യത്യസ്തമായി രൂപപ്പെടുത്തുകയായിരുന്നു…
തിരുവനന്തപുരത്തെ ശ്രീ ചിത്തിരാ ഹോസ്പിറ്റലിൽ വെച്ചാണ് ഇതിനിടയിൽ പേസ് മേക്കർ ശസ്ത്രക്രിയ നാരായണൻ നമ്പൂതിരിക്ക് നടത്തുന്നത്..
സാധാരണ ഗതിയിൽ പതറിപോകാവുന്നിടത്ത് അസാമാന്യ ആത്മധൈര്യം കാണിക്കാൻ ഈ കലാകാരന് കഴിഞ്ഞു എന്നതും ഒരു കാവ്യ നീതിയാകും..
സർജറിയും തുടർന്നുള്ള വിശ്രമ സമയവും കൃത്യമായ് പൂർത്തീകരിച്ച് ഈ പ്രതിഭ സഞ്ചരിച്ചത് കൈലാസ യാത്ര എന്ന വലിയ സ്വപ്നത്തിലേക്കായിരുന്നു.
സാധാരണ ഒരാൾക്കു തന്നെ വളരെ പ്രയാസവും റിസ്കും നിറഞ്ഞ, നിരവധി മെഡിക്കൽ ചെക്കപ്പുകൾക്കൊടുവിൽ മാത്രം പെർമിഷൻ അനുവദിച്ചു കിട്ടുന്ന ഹിമാലയം യാത്രക്ക് നാരായണൻ നമ്പൂതിരി കാണിച്ച ധൈര്യത്തിന് ഓപ്പറേഷൻ ചെയ്ത ഡോക്ടറും സമ്മതം നൽകിയതോടെ യാത്ര തിരിച്ചു..
കിലോമീറ്ററുകൾ നെഗറ്റീവ് ഡിഗ്രി സെൽഷ്യസിൽ നടന്ന് കൈലാസ പ്രദക്ഷിണം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ ഈ മനുഷ്യൽ പരിമിതികളെകുറിച്ച് മാത്രം ഓർക്കുന്ന സാധാരണക്കാർക്ക് പാഠ പുസ്തകമാവുകയായിരുന്നു…
കൊറോണ കാലത്ത് ഒഴിവുസമയങ്ങളെ ക്രിയേറ്റീവ് ഉപയോഗപ്പെടുത്തി ചെമ്പിൽ സ്വന്തം പിതാവിന്റെ രൂപം തീർത്ത് ഒരിക്കൽ കൂടി ഈ കലാകാരൻ അൽഭുതമാകുന്നു…
നാട്ടുകാരുടെയും വീട്ടുകാരുടെയും ഏതൊരാവശ്യവും കണ്ടറിഞ്ഞ് ക്ലാസിക്കായ് അവ പൂർത്തീകരിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ തമാശ പറഞ്ഞും സൗമ്യനായും ഈ കലാകാരൻ സർഗാത്മകമായി ചുറ്റുമുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു…
എറണാകുളം RLV കോളേജിൽ നിന്ന് മൃദംഗത്തിൽ ബിരുദം കൂടി നേടിയ ഈ കലാകാരന്റെ കൊറോണ കാലത്ത് ഉൾപ്പെടെ ഉള്ള അൽഭുത സൃഷ്ടികൾ കാണൂ…