ചേലേമ്പ്ര: പ്രഥമ നമ്പീശൻ മാസ്റ്റർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകരുടെ കഥ, കവിത, പ്രബന്ധം, ക്രിയാഗവേഷണം എന്നീ മേഖലകളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. എം. പ്രശാന്ത് (എച്ച്.എസ് എസ്.ടി., ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ് തൃത്താല ) കഥാ പുരസ്കാരവും (കഥ – ചിറ),
ഷിബു മുത്താട്ട് (ട്രെയ്നർ യു.ആർ.സി സൗത്ത് കോഴിക്കോട്) കവിതാ പുരസ്കാരവും (കവിത – മരിക്കാൻ തോന്നുമ്പോൾ), വിനു കുമാർ എൻ.വി (എച്ച്.എസ് എസ്.ടി., ജി.എച്ച് എസ്.എസ്. കൊച്ചന്നൂർ) പ്രബന്ധ പുരസ്കാരവും അബ്ദുൽ കബീർ എൻ പി. (എൻ.ഐ.എം.എൽ.പി. സ്കൂൾ പേരാമ്പ്ര) ക്രിയ ഗവേഷണ പുരസ്കാരവും നേടി. മലപ്പുറം ജില്ലയിലെ ചേലേമ്പ്ര കൊളക്കാട്ടുചാലി എ.എൽ.പി സ്കൂളിലെ അധ്യാപകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന കെ.എം ശങ്കരൻ നമ്പീശൻ മാസ്റ്ററുടെ അനുസ്മരണാർത്ഥം, കൊളക്കാട്ടുചാലി എ.എൽ പി സ്കൂൾ നമ്പീശൻ മാസ്റ്റർ സ്മാരക സമിതിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഡോ. സി .ഗണേഷ്, ഡോ. രാജേഷ് മോൻജി, ഇ.എൻ ഷീജ (കഥാവിഭാഗം), എം എം സചീന്ദ്രൻ, ഡോ. ദിവ്യ മാധവി, എ.പി. മോഹൻദാസ് (കവിതാ വിഭാഗം), ഡോ. കെ എം അനിൽ, ഡോ. സുരേഷ് പുത്തൻപറമ്പിൽ, ബിന്ദു എസ് (പ്രബന്ധം), ഡോ. വി. പരമേശ്വരൻ, ഹസ്സൻ മാസ്റ്റർ ( ക്രിയാഗവേഷണം) എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലൈ 21ന് നടക്കുന്ന നമ്പീശൻ മാസ്റ്റർ അനുസ്മരണ ചടങ്ങിൽ മാതൃഭാഷാ പ്രഭാഷണവും പുരസ്കാരജേതാക്കൾക്കുള്ള അനുമോദനവും നമ്പീശൻ മാസ്റ്റർ സ്മാരക വായനോത്സവത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളിലെ വിജയികൾക്കുള്ള അനുമോദനവും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റിൽ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.